കൊവിഡ് :തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി
എറണാകുളത്ത് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച എയര്‍ലൈന്‍ ഉദ്യോഗസ്ഥയെ പറ്റി തെറ്റായതും അപകീര്‍ത്തികരവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.ആദ്യ പരിശോധനയില്‍ അവരുടെ ഫലം നെഗറ്റീവ് ആയിരുന്നെന്നും പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു. സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചുമാണ് അവര്‍ പുറത്ത് പോയിട്ടുള്ളത്. എന്നിട്ടും തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നത് ദൗര്‍ഭാഗ്യകരമാണ്
കൊച്ചി: എറണാകുളം ജില്ലയില്‍ കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച എയര്‍ലൈന്‍ ഉദ്യോഗസ്ഥയെ പറ്റി തെറ്റായതും അപകീര്‍ത്തികരവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വി. എസ് സുനില്‍കുമാര്‍ പറഞ്ഞു.പ്രവാസികളെ നാട്ടിലേക്ക് സുരക്ഷിതമായി എത്തിക്കുന്ന മഹത്തായ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഒരാള്‍ക്കെതിരെ ആണ് ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നത്. ആദ്യ പരിശോധനയില്‍ അവരുടെ ഫലം നെഗറ്റീവ് ആയിരുന്നെന്നും പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു. സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചുമാണ് അവര്‍ പുറത്ത് പോയിട്ടുള്ളത്. എന്നിട്ടും തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നത് ദൗര്‍ഭാഗ്യകരമാണ്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.