എംഎല്‍എയുടെ കൈ പോലിസ് തല്ലിയൊടിച്ച സംഭവം: അന്വേഷണ റിപോര്‍ട് വരട്ടെയെന്ന് കാനം രാജേന്ദ്രന്‍
സംഭവത്തില്‍ ഗൂഡാലോചനയുണ്ടൊയെന്ന് കഴിഞ്ഞ് ദിവസം മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പോലിസ് വീട്ടില്‍ വന്ന് തല്ലിയതല്ലല്ലോയെന്നാണ് താന്‍ പറഞ്ഞതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെയല്ല തങ്ങളുടെ പാര്‍ടിയുടെ കാര്യം.പാലിസിന്റെ ഭാഗത്ത് നിന്നും അതിക്രമമുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് കലക്ടറെ ചുമതലപ്പെടുത്തിയിരിക്കുന്നത്.സര്‍ക്കാരിന് നടപടിയെടുക്കണമെങ്കില്‍ അതിന്റേതായ മാനദണ്ഡമുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു
കൊച്ചി: എറണാകുളം ഡി ഐ ജി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനിടയില്‍ എല്‍ദോ എബ്രാഹം എംഎല്‍എയുടെ കൈ പോലിസ് തല്ലിയൊടിക്കുകയും ജില്ലാ സെക്രട്ടറി പി രാജുവിനെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ ജില്ലാ കലക്ടറുടെ അന്വേഷണ റിപോര്‍ട് വരട്ടെയെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ടിയുടെ മധ്യമേഖല റിപോര്‍ടിംഗിനായി ആലുവയില്‍ എത്തിയതായിരുന്നു അദ്ദേഹം.സംഭവത്തില്‍ ഗൂഡാലോചനയുണ്ടൊയെന്ന് കഴിഞ്ഞ് ദിവസം മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പോലിസ് വീട്ടില്‍ വന്ന് തല്ലിയതല്ലല്ലോയെന്നാണ് താന്‍ പറഞ്ഞതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.സംസ്ഥാന സെക്ട്രറിയുട ഭാഗത്ത് നിന്നുള്ള പ്രതികരണം പ്രവര്‍ത്തകര്‍ക്ക് പിന്തുണ ലഭിക്കുന്നതരത്തിലുള്ളതല്ലല്ലോയെന്ന ചോദ്യത്തിന് നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെയല്ല തങ്ങളുടെ പാര്‍ടിയുടെ കാര്യമെന്നായിരുന്നു മറുപടി. പോലിസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെടുന്നുണ്ടോയെന്ന ചോദ്യത്തിന് അന്വേഷണ റിപോര്‍ട് വരട്ടെയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.പോലിസിന്റെ ഭാഗത്ത് നിന്നും അതിക്രമമുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് കലക്ടറെ ചുമതലപ്പെടുത്തിയിരിക്കുന്നത്.സര്‍ക്കാരിന് നടപടിയെടുക്കണമെങ്കില്‍ അതിന്റേതായ മാനദണ്ഡമുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.