കോൺഗ്രസിനെയും യുഡിഎഫിനെയും ശിഥിലമാക്കാൻ സിപിഎം ശ്രമം: രമേശ് ചെന്നിത്തല

കേരളംകണ്ട ഏറ്റവും പരാജിതനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇതിനേക്കാൾ മോശമായൊരു ഭരണം കണ്ടിട്ടില്ല.

Update: 2020-07-05 13:15 GMT

തിരുവനന്തപുരം: കോൺഗ്രസിനെയും യുഡിഎഫിനെയും ശിഥിലമാക്കാനാണ് സിപിഎം ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ കാലത്തും കോൺഗ്രസ് നേതാക്കളെ വ്യക്തിഹത്യ നടത്തുകയും വേട്ടയാടുകയുമാണ് അവർ. ഇപ്പോഴും അത് തുടരുകയാണ്. എന്നാൽ യുഡിഎഫിന്‍റെ കെട്ടുറപ്പിനെ തകർക്കാമെന്ന് ആരും കരുതേണ്ട. കേരളത്തിൽ ഏറ്റവും ജനപിന്തുണയുള്ള പ്രസ്ഥാനമാണ് യുഡിഎഫ്. നാളെ ഒരു തെരഞ്ഞെടുപ്പ് നടന്നാൽ വിജയം യുഡിഎഫിനൊപ്പമായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കേരളം കണ്ട ഏറ്റവും പരാജിതനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇതിനേക്കാൾ മോശമായൊരു ഭരണം കണ്ടിട്ടില്ല. എല്ലാവരെയും എല്ലാ കാലവും വിഢികളാക്കാന്‍ ആകില്ല. ദുരന്തകാലത്ത് മുഖ്യമന്ത്രിയുടെ റേറ്റിങ് ഉയർത്താനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇത് ശരിയാണോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചിന്തിക്കണം. പിആര്‍ ഏജന്‍സികളുടെ മഞ്ഞളിപ്പില്‍ വീഴരുത്. തുറന്ന കണ്ണുകളോടെയും മനസോടെയും പൊതുസമൂഹം കാര്യങ്ങളെ വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാരേയും എല്ലാക്കാലവും വിഡ്ഡികളാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലീഡർ കെ കരുണാകരന്‍റെ ജന്മവാർഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

Tags:    

Similar News