ക്രൂ ചേഞ്ചിംഗ്: രണ്ട് കപ്പലുകള്‍ കൂടി വിഴിഞ്ഞത്തെത്തി മടങ്ങി

കപ്പല്‍ ഏജന്‍സികള്‍ വാടകക്ക് കൊണ്ടുവന്ന ബോട്ടിലായിരുന്നു ക്രൂ ചേഞ്ചിംഗ് നടന്നത്. ഇവിടെ ഇറങ്ങിയവരെയെല്ലാം തലസ്ഥാനത്തെ ഹോട്ടലുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഒരു മാസം മുന്‍പ് തുടങ്ങിയ ക്രൂ ചേഞ്ചിംഗില്‍ ഇതുവരെ നൂറോളം പേര്‍ വിഴിഞ്ഞത്തിറങ്ങി.

Update: 2020-08-18 17:34 GMT

വിഴിഞ്ഞം: കടല്‍യാത്രക്കിടയില്‍ കപ്പലുകളില്‍ നിന്ന് തൊഴിലാളികളെ ഇറക്കാനും കയറ്റാനുമായി രണ്ട് കപ്പലുകള്‍ കൂടി വിഴിഞ്ഞത്തെത്തി മടങ്ങി. .ഇറാക്കില്‍ നിന്ന് ഓയിലുമായി പാരദ്വീപിലേക്ക് പോവുകയായിരുന്ന മുംബൈ രജിസ്‌ട്രേഷനുള്ള ശ്രീ വിഷ്ണു, സിംഗപ്പൂരില്‍ നിന്ന് മൊറോക്കയിലേക്ക് എണ്ണയുമായി പോവുകയായിരുന്ന എന്‍ഡ്യൂറന്‍സ് എന്നീ കപ്പലുകളാണ് യാത്ര മധ്യേ വിഴിഞ്ഞത്ത് നങ്കൂരമിട്ടത്.

കൊവിഡ് പ്രോട്ടക്കോള്‍ അനുസരിച്ച് എട്ട് പേര്‍ ശ്രീവിഷ്ണുവില്‍ കയറിയപ്പോള്‍ പകരം ഇറങ്ങിയ എട്ട് പേരില്‍ ഒരാള്‍ വനിതാ ജീവനക്കാരിയെന്ന പ്രത്യേകതയുമുണ്ട്. രാവിലെ എട്ടോടെ തീരത്തിനും ഏഴ് കിലോമീറ്ററോളം ഉള്‍ക്കടലില്‍ നങ്കൂരമിട്ട ശ്രീവിഷ്ണു ദൗത്യം പൂര്‍ത്തിയാക്കി വൈകുന്നേരം അഞ്ചോടെ തീരം വിട്ടു.

ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് എന്‍ഡ്യൂറന്‍സ് എന്ന കൂറ്റന്‍ ടാങ്കര്‍ നങ്കൂരമിട്ടത്. പന്ത്രണ്ട് പേര്‍ വിഴിഞ്ഞത്ത് നിന്നും കപ്പലില്‍ പ്രവേശിച്ചപ്പോള്‍ പതിമൂന്ന് പേര്‍ വിഴിഞ്ഞത്തിറങ്ങി. കപ്പലിലെ ചീഫ് ഓഫീസറും ഭാര്യയും, മകളും ഇവിടെ ഇറങ്ങിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. വൈകുന്നേരം നാലോടെ കപ്പല്‍ ദൗത്യം പൂര്‍ത്തിയാക്കി തീരം വിട്ടു. കപ്പല്‍ ഏജന്‍സികള്‍ വാടകക്ക് കൊണ്ടുവന്ന ബോട്ടിലായിരുന്നു ക്രൂ ചേഞ്ചിംഗ് നടന്നത്. ഇവിടെ ഇറങ്ങിയവരെയെല്ലാം തലസ്ഥാനത്തെ ഹോട്ടലുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഒരു മാസം മുന്‍പ് തുടങ്ങിയ ക്രൂ ചേഞ്ചിംഗില്‍ ഇതുവരെ നൂറോളം പേര്‍ വിഴിഞ്ഞത്തിറങ്ങി. 

Tags:    

Similar News