സൈബര്‍ ക്രൈം റിപോര്‍ട്ടിങ് പോര്‍ട്ടല്‍: ഐജി എസ് ശ്രീജിത്ത് നോഡല്‍ ഓഫിസര്‍
പോലിസ് സ്‌റ്റേഷന്‍ തലത്തില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കായിരിക്കും നോഡല്‍ ഓഫിസറുടെ ചുമതല
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ച നാഷനല്‍ സൈബര്‍ െ്രെകം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ സംസ്ഥാനതല നോഡല്‍ ഓഫിസറായി തിരുവനന്തപുരം െ്രെകംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനെ നിയോഗിച്ചു. അതത് ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോകളിലെ ഡിവൈഎസ്പി അഥവാ അസിസ്റ്റന്റ് കമ്മീഷണര്‍ ജില്ലാതലത്തിലെ നോഡല്‍ ഓഫിസറായിരിക്കും. പോലിസ് സ്‌റ്റേഷന്‍ തലത്തില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കായിരിക്കും നോഡല്‍ ഓഫിസറുടെ ചുമതല.
കുട്ടികളുടെ അശ്ലീലചിത്രങ്ങളും ദൃശ്യങ്ങളും സൈബര്‍ ലോകത്ത് പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യാനായി ദേശീയ ആഭ്യന്തര മന്ത്രാലയമാണ് സൈബര്‍ െ്രെകം റിപോര്‍ട്ടിങ് പോര്‍ട്ടലിന് രൂപം നല്‍കിയത്. സൈബര്‍ കുറ്റകൃത്യങ്ങളുടെ ഓണ്‍ലൈന്‍ റിപോര്‍ട്ടിങ്, പരാതികള്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ പോലിസ് സ്‌റ്റേഷനിലേക്കു സ്വയം അയച്ചുകൊടുക്കല്‍, പരാതികളുടെ നിലവിലെ സ്ഥിതി ഓണ്‍ലൈനായി വിലയിരുത്തല്‍, ബന്ധപ്പെട്ട സ്‌റ്റേഷന്‍ പരിധിയിലല്ലാതെ തെറ്റായി രജിസ്റ്റര്‍ ചെയ്യുന്ന പരാതികള്‍ അതത് അധികാരപരിധിയിലേയ്ക്കു കൈമാറാനുള്ള സൗകര്യം തുടങ്ങിയവ നാഷനല്‍ സൈബര്‍ ക്രൈം റിപോര്‍ട്ടിങ് പോര്‍ട്ടലിന്റെ പ്രത്യേകതകളാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ നാഷനല്‍ സൈബര്‍ ക്രൈം റിപോര്‍ട്ടിങ് പോര്‍ട്ടലില്‍ ഫയല്‍ ചെയ്യാവുന്നതാണ്. ചുമതലപ്പെടുത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പാസ്‌വേഡ് ഉപയോഗിച്ച് പോര്‍ട്ടല്‍ ഉപയോഗിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.