സൈക്കിള്‍ കാറില്‍ തട്ടിയതിന് വിദ്യാര്‍ഥിക്ക് നടു റോഡില്‍ ക്രൂര മര്‍ദനം

പാലാരിവട്ടം സൗത്ത് ജനതാറോഡില്‍ വിനോദി(42)നെയാണ് പോലിസ് അറസ്റ്റു ചെയ്തത്.ഇന്നു വൈകുന്നേര അഞ്ചോടെ കലരൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിനു സമീപം ലിങ്ക് റോഡിലാണ് സംഭവം.സൈക്കിള്‍ തട്ടിയതിനെ തുടര്‍ന്ന് കാറിന്റെ പെയിന്റ്് പോയെന്നാരോപിച്ചായിരുന്നു ഇയാള്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചത്

Update: 2019-06-20 14:47 GMT

കൊച്ചി: കാറിന് പിന്നില്‍ സൈക്കിള്‍ തട്ടിയതിന് എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ കാറോടിച്ചിരുന്ന ഉടമ നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ചു.സംഭവം കണ്ടെത്തിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ച് പോലിസിനു കൈമാറി. പാലാരിവട്ടം സൗത്ത് ജനതാറോഡില്‍ വിനോദി(42)നെയാണ് പോലിസ് അറസ്റ്റു ചെയ്തത്.ഇന്നു വൈകുന്നേരം അഞ്ചോടെ കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിനു സമീപം ലിങ്ക് റോഡിലാണ് സംഭവം.സൈക്കിള്‍ തട്ടിയതിനെ തുടര്‍ന്ന് കാറിന്റെ പെയിന്റ്് പോയെന്നാരോപിച്ചായിരുന്നു വിനോദ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. കാറിന് പിന്നിലൂടെ സൈക്കിളില്‍ പോകുകയായിരുന്നു വിദ്യാര്‍ഥി. ഇതിനിടെ കാര്‍ വളവ് തിരിയുന്നതിനിടെയാണ് പിന്നിലിടിച്ചത്. വിനോദ് കുടുംബവുമൊത്തായിരുന്നു കാറില്‍ സഞ്ചരിച്ചിരുന്നത്. ആക്രോശിച്ചുകൊണ്ട് കാറില്‍ നിന്നും പുറത്തിറങ്ങിയ വിനോദ് വിദ്യാര്‍ഥിയുടെ മുഖത്ത് അടിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ ഓടിയെത്തി വിനോദിനെ പിടിച്ചുമാറ്റി.തുടര്‍ന്ന് വിനോദും നാട്ടുകാരും തമ്മില്‍ വൈക്കേറ്റമുണ്ടായി ഇതിനിടയില്‍ കാറില്‍ കയറി വിനോദ് പോകാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ചു.ഇതോടെ റോഡില്‍ ഗതാഗതവും സ്തംഭിച്ചു. സ്ഥലത്തെത്തിയ പോലിസ് വിനോദിനെ കസ്റ്റഡിയില്‍ എടുത്തു.വിദ്യാര്‍ഥിയുടെ മാതാവിന്റെ പരാതിയില്‍ വിനോദിനെ പിന്നീട് പോലിസ് അറസ്റ്റു ചെയ്തു.

Tags:    

Similar News