പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം വലമ്പൂരില്‍ നെച്ചിക്കുളത്ത് യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വലമ്പൂര്‍ നെല്ലിക്കളം മൂന്നാക്കല്‍ ഫഹദി(30) നെയാണ് കരിമല റോഡിന് സമീപം കുന്നിന്‍ചരിവില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. നാട്ടില്‍ ചെറിയ കട നടത്തിവരികയായിരുന്ന ഫഹദിനെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലായിരുന്നു. ഇന്ന് വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. മുന്നാക്കല്‍ അബൂബക്കര്‍ ഹാജി ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: ഷറഫീന. മകന്‍: ഫനാന്‍. മങ്കട പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.