ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസ്: സൈബര്‍ വിദഗ്ദന് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
അന്വേഷണത്തിന്റെ പേരില്‍ അന്വേണ സംഘം തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഢാലോചന നടത്തിയെന്ന് കേസിലെ പ്രതി ദിലീപിന്റെ മൊബൈല്‍ ഫോണിലെ ഡാറ്റാകള്‍ മായ്ച്ചുകളയാന്‍ സഹായിച്ചെന്ന് ആരോപിക്കുന്ന സൈബര്‍ വിദഗ്ദന് സായ് ശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.
അന്വേഷണത്തിന്റെ പേരില്‍ അന്വേണ സംഘം തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി നാളേയ്ക്ക് മാറ്റി. അതേ സമയം സായ്കുമാറിന്റെ അക്കൗണ്ടുകള്‍ സംബന്ധിച്ച് അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.വിവരങ്ങള്‍ മായ്ക്കുന്നതിനായി ഇയാള്‍ പണം കൈപ്പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് അക്കൗണ്ടുകള്‍ പരിശോധിക്കുന്നതെന്നാണ് വിവരം.