ജില്ലാ പഞ്ചായത്ത്: എറണാകുളത്ത് ഉല്ലാസ് തോമസും ആലപ്പുഴയില്‍ കെ ജി രാജേശ്വരിയും പ്രസിഡന്റ്

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 16 വോട്ടുകള്‍ ആണ് ഉല്ലാസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മാരാരിക്കുളം ഡിവിഷനില്‍ നിന്നുള്ള സിപിഎമ്മിലെ കെ ജി രാജേശ്വരിയെ വോട്ടെടുപ്പില്ലാതെയാണ് തിരഞ്ഞെടുത്തത്.

Update: 2020-12-30 08:30 GMT

കൊച്ചി/ആലപ്പുഴ : എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി യു ഡി എഫിലെ ഉല്ലാസ് തോമസിനെയും ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ കെ ജി രാജേശ്വരിയെയും തിരഞ്ഞെടുത്തു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 16 വോട്ടുകള്‍ ആണ് ഉല്ലാസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് അംഗങ്ങള്‍ വോട്ട് എടുപ്പില്‍ നിന്നും വിട്ടുനിന്നു.

എതിര്‍ സ്ഥാനാര്‍ഥി എ എസ് അനില്‍കുമാര്‍ 9 വോട്ടുകള്‍ നേടി. വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ എസ് സുഹാസ് ഉല്ലാസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ആവോലി ഡിവിഷനില്‍ നിന്നാണ് ഉല്ലാസ് ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മാരാരിക്കുളം ഡിവിഷനില്‍ നിന്നുള്ള സിപിഎമ്മിലെ കെ ജി രാജേശ്വരിയെ വോട്ടെടുപ്പില്ലാതെയാണ് തിരഞ്ഞെടുത്തത്.വരണാധികാരിയായി ജില്ല കലക്ടര്‍ എ. അലക്‌സാണ്ടര്‍ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. എ എം ആരിഫ് എം പി ആശംസ പ്രസംഗം നടത്തി.

Tags:    

Similar News