സംഘടനാപരമായ വീഴ്ചകള്‍ പരിഹരിക്കാതെ കോണ്‍ഗ്രസിനു മുന്നോട്ടുപോകാന്‍ കഴിയില്ല പി ടി തോമസ്
ആര് പാര്‍ട്ടി പ്രസിഡന്റായി ഇരുന്നാലും വീഴ്ചകള്‍ എന്താണെന്ന് കണ്ടെത്തി പരിഹരിക്കണം.അല്ലാതെ കോണ്‍ഗ്രസിന് മന്നോട്ടു പോകാന്‍ കഴിയില്ലെന്നും പി ടി തോമസ് വ്യക്തമാക്കി.പരാജയം ഒരു വ്യക്തിയില്‍ അടിച്ചേല്‍പ്പിക്കുന്നില്ല.നേതൃമാറ്റം ആവശ്യമെങ്കില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പി ടി തോമസ് വ്യക്തമാക്കി
കൊച്ചി: സംഘടനാപരമായ വീഴ്ചകള്‍ പരിഹരിക്കാതെ കോണ്‍ഗ്രസിനു മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവും തൃക്കാക്കര മണ്ഡലത്തില്‍ നിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പി ടി തോമസ്.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.സംവരണ മണ്ഡലങ്ങളില്‍ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നുവെങ്കില്‍ കുറച്ച് സീറ്റുകള്‍ കൂടി യുഡിഎഫിന് നേടാന്‍ കഴിയുമായിരുന്നു.ഇപ്രാവശ്യം നല്ല ഇമേജുള്ള ധാരാളം സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ടായിരുന്നു.പക്ഷേ അവരെ വേണ്ട രീതിയില്‍ സഹായിക്കുന്ന വിധത്തിലുള്ള നേതൃത്വത്തിന്റെ കുറവുണ്ടായി. ഉപതിരഞ്ഞെടുപ്പിലൊക്കെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതുപോലെ മണ്ഡലം കേന്ദ്രീകരിച്ച് ഉത്തരവാദിത്വം ഏറ്റെടുക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനത്തിന്റെ പോരായ്മയുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പി ടി തോമസ് വ്യക്തമാക്കി.
സംഘടനാപരമായ വീഴ്ചകള്‍ കണ്ടെത്തി പരിഹരിച്ചാല്‍ മാത്രമെ കോണ്‍ഗ്രസിനു മുന്നോട്ടു പോകാന്‍ കഴിയുകയുള്ളു.ആര് പാര്‍ട്ടി പ്രസിഡന്റായി ഇരുന്നാലും വീഴ്ചകള്‍ എന്താണെന്ന് കണ്ടെത്തി പരിഹരിക്കണം.അല്ലാതെ കോണ്‍ഗ്രസിന് മന്നോട്ടു പോകാന്‍ കഴിയില്ലെന്നും പി ടി തോമസ് വ്യക്തമാക്കി.പരാജയം ഒരു വ്യക്തിയില്‍ അടിച്ചേല്‍പ്പിക്കുന്നില്ല.നേതൃമാറ്റം ആവശ്യമെങ്കില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പി ടി തോമസ് വ്യക്തമാക്കി.വലിയ തോതിലുള്ള വര്‍ഗ്ഗീയ പ്രീണനമാണ് കേരളത്തില്‍ ഇത്തവണ നടന്നത്.ഗീബല്‍സ്യന്‍ പ്രചരണ തന്ത്രമാണ് പിണറായി വിജയന്‍ കേരളത്തില്‍ പ്രയോഗിച്ചത്.ആ തന്ത്രത്തിലൂടെ പിണറായി വിജയന്‍ മാധ്യമങ്ങളെ നല്ല നിലയില്‍ ഉപയോഗിച്ചു. ശ്രദ്ധേയമായ പി ആര്‍ വര്‍ക്കും ഗീബല്‍സ്യന്‍ തന്ത്രത്തെ ശക്തിപ്പെടുത്തിയ ഒന്നാണ്.കേരളത്തില്‍ ഇതുവരെ ഒരു സര്‍ക്കാരും നടത്താത്ത വര്‍ഗ്ഗീയ പ്രീണനം നടത്തിയാണ് എല്‍ഡിഎഫ് കാസര്‍ കോഡ് മുതല്‍ തിരുവനന്തപുരം വരെ വിജയം നേടിയിരിക്കുന്നതെന്നും പി ടി തോമസ് ആരോപിച്ചു.