ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് തിയതി പുന:ക്രമീകരിച്ചു

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, വൈസ്പ്രസിഡന്റ് സ്ഥാനങ്ങളിലേക്കും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്കുള്ള ജില്ലാ പ്രതിനിധിയുടെയും തിരഞ്ഞെടുപ്പ് ഫെബ്രുവരി രണ്ട് രാവിലെ പത്തു മുതല്‍ 12 വരെയാണ്.

Update: 2019-01-27 08:09 GMT

തിരുവനന്തപുരം: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള തിയതികള്‍ പുന:ക്രമീകരിച്ചു. ഹൈക്കോടതി ഇടക്കാല ഉത്തരവും വിധിയും കണക്കിലെടുത്താണ് പുന:ക്രമീകരണമെന്ന് സ്‌പോര്‍ട്‌സ്-യുവജനകാര്യ ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍ അറിയിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍നിന്ന് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് ഇനി പറയുന്ന പ്രകാരമായിരിക്കും.

ജില്ലയ്ക്കുള്ളിലെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാരും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും അവരവരുടെ പ്രതിനിധിയെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കണം. ജില്ലക്കുള്ളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ എണ്ണം അമ്പതില്‍ കുറവാണെങ്കില്‍ മൂന്നുപേരെയും അമ്പതില്‍ കൂടുതലാണെങ്കില്‍ അഞ്ചുപേരെയും അതതു ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കാം. ഇവരില്‍ ഒരാള്‍ വനിതയും ഒരാള്‍ പട്ടികജാതിയിലെ പട്ടിക വര്‍ഗത്തിലോ പെടുകയും വേണം. പുതുക്കിയ നടപടിക്രമമനുസരിച്ച് വോട്ടു രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ ജില്ലാ വരണാധികാരിക്ക് ലഭിക്കേണ്ടത് നാളെ രണ്ടു മണിക്കുമുമ്പാണ്. സൂക്ഷ്മ പരിശോധനയും വോട്ടെണ്ണലും നാളെ രണ്ടിനുശേഷം നടക്കും.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, വൈസ്പ്രസിഡന്റ് സ്ഥാനങ്ങളിലേക്കും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്കുള്ള ജില്ലാ പ്രതിനിധിയുടെയും തിരഞ്ഞെടുപ്പ് ഫെബ്രുവരി രണ്ട് രാവിലെ പത്തു മുതല്‍ 12 വരെയാണ്. തുടര്‍ന്ന് ജില്ലാ റിട്ടേണിങ് ഓഫീസര്‍ ഫലം പ്രഖ്യാപിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി തിരഞ്ഞെടുപ്പ് ഫെബ്രുവരി 11ന് പത്തിനായിരിക്കും. അന്നുതന്നെ ഫലവും പ്രഖ്യാപിക്കും.


Tags:    

Similar News