കോഴിക്കോട്: സംസ്ഥാനത്തെ ഒന്നര കോടിയിലധികം വരുന്ന സാധാരണക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അട്ടിമറിക്കരുതെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ് ആവശ്യപ്പെട്ടു. പദ്ധതി മാര്‍ച്ച് 31 ന് അവസാനിക്കാനിരിക്കേ തുടര്‍പദ്ധതി സംബന്ധിച്ച് യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷ നല്‍കുമെന്നു പ്രഖ്യാപിച്ച പദ്ധതി എന്തായി എന്നു സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കണം. പകര്‍ച്ചവ്യാധികളുള്‍പ്പെടെ സംസ്ഥാനത്ത് പടരുമ്പോള്‍ കര്‍ഷകരെപോലെ രോഗികളും ബന്ധുക്കളും കൂട്ട ആത്മഹത്യയിലേക്ക് നീങ്ങുന്ന സ്ഥിതിവിശേഷം ഉണ്ടാവാതെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന നിലയില്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.