രാജസ്ഥാന്‍ സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചു; ഗുണഭോക്താക്കളായി 1.10 കോടി കുടുംബങ്ങള്‍

Update: 2021-01-31 04:07 GMT

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാര്‍ ഭാരത് മഹാത്മാഗാന്ധി രാജസ്ഥാന്‍ സ്വസ്ത്യ ബീമ ജോയന ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി ചികില്‍സ നല്‍കുന്ന ഈ പദ്ധതിപ്രകാരം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു പുറമെ സ്വകാര്യ ആശുപത്രികളില്‍ നിന്നും ചികില്‍സ തേടാനാവും.

സംസ്ഥാനത്തെ 1.10 കോടി കുടുംബങ്ങള്‍ക്ക് പദ്ധതി ഉപകാരപ്പെടും. ഒരു കുടുംബത്തിന് പ്രതിവര്‍ഷം പരമാവധി 5 ലക്ഷം രൂപ വരെ ചികില്‍സാ ധനസഹായം ലഭിക്കും.

സംസ്ഥാനത്തെ മൂന്നിലൊന്ന് കുടുംബങ്ങളും ഈ പദ്ധതിയുടെ കീഴില്‍ വരുമെന്ന് മുഖ്യമന്ത്രി ഗലോട്ട് പറഞ്ഞു.

പ്രതിവര്‍ഷം 1,800 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ 80 ശതമാനം സംസ്ഥാന സര്‍ക്കാരാണ് ചെലവാക്കുന്നത്, അത് ഏകദേശം 1,400 കോടി വരും. ബാക്കി 400 കോടി കേന്ദ്രത്തിന്റെ ബാധ്യതയാണ്.

Tags:    

Similar News