നടന്‍ ബൈജു എഴുപുന്നയുടെ സഹോദരന്‍ അന്തരിച്ചു

Update: 2024-11-27 05:38 GMT

ആലപ്പുഴ: സിനിമാനടന്‍ ബൈജു എഴുപുന്നയുടെ സഹോദരന്‍ ഷെല്‍ജു ജോണപ്പന്‍ മൂലങ്കുഴി (49) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. എരമല്ലൂര്‍ സാനിയ തിയറ്റര്‍ ഉടമയും മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം കെ ജോണപ്പന്റെ ഇളയമകനാണ്. മാതാവ് പരേതയായ ഫില്‍ബി ജോണപ്പന്‍. ഭാര്യ സിമി ഷെല്‍ജു പഴമ്പിള്ളി. മക്കള്‍: സിയാന്‍ ഷെല്‍ജു, ഷോണ്‍ ഷെല്‍ജു, സോണിയ ഷെല്‍ജു. സഹോദരങ്ങള്‍: ബൈജു എഴുപുന്ന, രജിത പയസ്, രേഖ ബെര്‍നാര്‍ഡ്. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് നാലിന് നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

Similar News