ലഹരി മരുന്ന് വേട്ട: കോട്ടയം സ്വദേശികള്‍ പോലിസ് പിടിയില്‍

Update: 2021-10-08 11:48 GMT

പാലക്കാട്: ജില്ലയില്‍ വീണ്ടും ലഹരി മരുന്ന് വേട്ട. എല്‍എസ്ഡി സ്റ്റാമ്പുകളും എംഡിഎംഎയുമായി കോട്ടയം സ്വദേശികളായ രണ്ടുപേര്‍ പോലിസിന്റെ പിടിയിലായി. പാലക്കാട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടിനടുത്തുനിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. കോട്ടയം പാലാ രാമപുരം സ്വദേശികളായ അജയ്, അനന്ദു എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയില്‍നിന്ന് 61 എല്‍എസ്ഡി സ്റ്റാമ്പുകളും നാല് മില്ലിഗ്രാം എംഡിഎംഎ യും ലഹരി ഗുളികകളും പിടികൂടി.


 ഇടനിലക്കാരന്‍ വഴി കോയമ്പത്തൂരുനിന്ന് പാലക്കാട്ടേക്കെത്തിച്ച് വിതരണം ചെയ്യാനുള്ള നീക്കത്തിനിടെയാണ് പിടികൂടിയത്. ഈ മയക്കുമരുന്നിന് വിപണിയില്‍ 10 ലക്ഷം രൂപ വില വരും. പ്രതികള്‍ ലഹരി കടത്താനുപയോഗിച്ച പാലക്കാട് ഗവ.മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയുടെ ബൈക്കും പോലിസ് പിടിച്ചെടുത്തു. ലഹരി മരുന്ന് പിടികൂടുന്നതിനായി നടത്തുന്ന പ്രത്യേക ഡ്രൈവിന്റെ ഭാഗമായി ജില്ലാ ലഹരി വിരുദ്ധ സേനയുടേയും, സൗത്ത് പോലിസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.

Tags:    

Similar News