യുവതാരങ്ങളിലെ മയക്കു മരുന്നുപയോഗം: സിനിമാ ലൊക്കേഷനുകളില്‍ എക്‌സൈസ് പരിശോധന ആരംഭിച്ചു
നടപടികള്‍ ആരംഭിച്ചതായി എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.നിര്‍മാതാക്കള്‍ എന്നല്ല നേരിട്ടോ മാധ്യമങ്ങള്‍ വഴിയോ അതുമല്ലെങ്കില്‍ രഹസ്യമായോ ലഭിക്കുന്ന എല്ലാ വിവരങ്ങളും പരിശോധിക്കുന്നുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ തന്നെ പരിശോധന നടന്നു. ഒരു വിഭാഗത്തെയും പരിശോധനയില്‍ നിന്നും മാറ്റി നിര്‍ത്തുന്നില്ല.നിരോധിതമായ മയക്കുമരുന്നുപയോഗിക്കുന്നതായി വിവരം ലഭിച്ചാല്‍ ശക്തമായ നടപടിയുണ്ടാകും.പരിശോധന വരും ദിവസങ്ങളിലും തുടരും
കൊച്ചി: യുവതാരങ്ങളില്‍ ചിലര്‍ അമിതമായി ലഹരിമരുന്നുപയോഗിക്കുന്നുണ്ടെന്നും സിനിമാ ചിത്രീകരണ ലോക്കേഷനുകളില്‍ അടക്കം ബന്ധപ്പെട്ട അധികതര്‍ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ രംഗത്തു വന്നതിനു പിന്നാലെ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ പരിശോധന ആരംഭിച്ചു.ഇത് സംബന്ധിച്ച് നടപടികള്‍ ആരംഭിച്ചതായി എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.നിര്‍മാതാക്കള്‍ എന്നല്ല നേരിട്ടോ മാധ്യമങ്ങള്‍ വഴിയോ അതുമല്ലെങ്കില്‍ രഹസ്യമായോ ലഭിക്കുന്ന എല്ലാ വിവരങ്ങളും പരിശോധിക്കുന്നുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ തന്നെ പരിശോധന നടന്നു. ഒരു വിഭാഗത്തെയും പരിശോധനയില്‍ നിന്നും മാറ്റി നിര്‍ത്തുന്നില്ല.നിരോധിതമായ മയക്കുമരുന്നുപയോഗിക്കുന്നതായി വിവരം ലഭിച്ചാല്‍ ശക്തമായ നടപടിയുണ്ടാകും.ഇന്നലെയും ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ പരിശോധന നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്നും എക്്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഏതു സിനിമാ ലൊക്കേഷനിലാണ് ഇന്നലെ പരിശോധന നടന്നതെന്ന് വ്യക്തമാക്കാന്‍ എക്‌സൈസ് അധികൃതര്‍ തയാറായില്ല.
നടന്‍ ഷെയിന്‍ നിഗമിനെ ഇനി മുതല്‍ മലയാള സിനിമയില്‍ സഹകരിപ്പിക്കില്ലെന്ന് വ്യക്തമാക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ യുവനടന്മാരില്‍ ചിലര്‍ വ്യാപകമായി മയക്കു മരുന്നുപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ചത്. ഷൂട്ടിംഗ് ലൊക്കേഷനുകളിലും ഇത്തരത്തിലുള്ള താരങ്ങള്‍ ഉപയോഗിക്കുന്ന കാരവാനുകളിലും പരിശോധന നടത്തണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. മയക്കുമരുന്നുപയോഗവുമായി ബന്ധപ്പെട്ട സാധാരണക്കാരായവര്‍ പിടിയിലാകുമ്പോള്‍ താരങ്ങള്‍ മാത്രം ഇതില്‍ നിന്നും രക്ഷപെടേണ്ടതില്ലെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ എക്്‌സൈസ് സിനിമാ സെറ്റുകളിലും പരിശോധന ആരംഭിച്ചത്.