ഷെയിന്‍ നിഗമിനെതിരെ വീണ്ടും നിര്‍മാതാക്കള്‍; പ്രതിഫലം സംബന്ധിച്ച് ഷെയിന്‍ പറയുന്നത് വാസ്തവ വിരുദ്ധമെന്ന്
ഫിലിം ചേമ്പറിന്റെ പക്കലും പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പക്കലും രേഖകള്‍ ഉണ്ട്.ഇത് പ്രൊഡ്യൂസര്‍ക്ക് തിരുത്താന്‍ പറ്റുന്നതല്ല.ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് ഇവിടെ തരുന്ന രേഖകളാണിതെന്നും നിര്‍മാതാവ് രേഖകള്‍ തിരുത്തിയെന്ന് പറയുന്നത് തെറ്റായ കാര്യമാണെന്നും ഇവര്‍ പറഞ്ഞു.സിനിമ ഷൂട്ടിംഗ് തുടങ്ങി അഭിനയിക്കുന്നത് തുടങ്ങി ഡബ്ബിംഗ് തീര്‍ക്കുന്നതുവരെയുള്ള കോണ്‍ട്രാക്ടാണിത്.ഇത് എല്ലാ താരങ്ങള്‍ക്കും അറിയാം അവര്‍ അത് മനസിലാക്കിയാണ് ഒപ്പുവെയ്ക്കുന്നത്. തികച്ചും അനാവശ്യമായ വിഷയത്തിലേക്കാണ് സിനിമാ മേഖലയെ ആകെ ഷെയിന്‍ വലിച്ചിഴയ്ക്കുന്നതെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. ആവശ്യം വന്നാല്‍ രേഖകള്‍ പുറത്തുവിടുമെന്നും തങ്ങള്‍ക്ക് ഒളിക്കേണ്ട കാര്യമില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞു
കൊച്ചി:നടന്‍ ഷെയിന്‍ നിഗമവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിഷയം ചര്‍ച ചെയ്യാന്‍ താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരാനിരിക്കെ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഷെയിന്‍ നിഗമിനെതിരെ വീണ്ടും രംഗത്ത്.ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം സിനിമയുടെ പ്രതിഫലം സംബന്ധിച്ച് ഷെയിന്‍ പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും ഇത് സംബന്ധിച്ച് രേഖകള്‍ അസോസിയേഷന്റെ പക്കല്‍ ഉണ്ടെന്നും നിര്‍മാതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഫിലിം ചേമ്പറിന്റെ പക്കലും പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പക്കലും രേഖകള്‍ ഉണ്ട്.ഇത് പ്രൊഡ്യൂസര്‍ക്ക് തിരുത്താന്‍ പറ്റുന്നതല്ല.ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് ഇവിടെ തരുന്ന രേഖകളാണിതെന്നും നിര്‍മാതാവ് രേഖകള്‍ തിരുത്തിയെന്ന് പറയുന്നത് തെറ്റായ കാര്യമാണെന്നും ഇവര്‍ പറഞ്ഞു.സിനിമ ഷൂട്ടിംഗ് തുടങ്ങി അഭിനയിക്കുന്നത് തുടങ്ങി ഡബ്ബിംഗ് തീര്‍ക്കുന്നതുവരെയുള്ള കോണ്‍ട്രാക്ടാണിത്.ഇത് എല്ലാ താരങ്ങള്‍ക്കും അറിയാം അവര്‍ അത് മനസിലാക്കിയാണ് ഒപ്പുവെയ്ക്കുന്നത്.
തികച്ചും അനാവശ്യമായ വിഷയത്തിലേക്കാണ് സിനിമാ മേഖലയെ ആകെ ഷെയിന്‍ വലിച്ചിഴയ്ക്കുന്നതെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.എല്ലാ രേഖകളും തങ്ങളുടെയും ഫിലിം ചേമ്പറിന്റെയും പക്കല്‍ ഉണ്ട്. പൊതുമധ്യത്തിലേക്ക്് ഇപ്പോള്‍ രേഖകള്‍ തങ്ങള്‍ പുറത്തു വിടാതിരിക്കുന്നതാണ്.ആവശ്യം വന്നാല്‍ രേഖകള്‍ പുറത്തുവിടുമെന്നും തങ്ങള്‍ക്ക് ഒളിക്കേണ്ട കാര്യമില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.രേഖകള്‍ പ്രകാരം ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ഷെയിന്‍ നിഗം ബാധ്യസ്ഥനാണ്. എന്നാല്‍ അദ്ദേഹം അനാവശ്യവാദഗതി ഉയര്‍ത്തി തയാറാകുന്നില്ല. അങ്ങനെ വരുമ്പോള്‍ അതില്‍ അമ്മ സംഘടന എന്തു നിലപാട് സ്വീകരിക്കമെന്നറിയണം. അതിനു ശേഷം കമ്മിറ്റി കൂടി തങ്ങള്‍ തുടര്‍ നിലപാട് സ്വീകരിക്കുമെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.ഷെയിന്‍ നിഗമുമായുള്ള വിഷ്യം മാന്യമായി തീര്‍ക്കാന്‍ വേണ്ടിയാണ് അമ്മയുടെ നിലപാട് അറിയാന്‍ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഇത്രയും നാള്‍ കാത്തിരുന്നത്.
സിനിമ എന്നു പറയുന്നത് പുളിങ്കുരുവെച്ചുള്ള കച്ചവടമല്ല.മറിച്ച കോടികള്‍ മുടക്കിയുള്ള കച്ചവടമാണ്. ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം സിനിമ ഡബ്ബിംഗ് പൂര്‍ത്തായാകാതെ കിടക്കുകയാണ്. കൂര്‍ബാനി, വെയില്‍ എന്നീ രണ്ടു ചിത്രങ്ങള്‍ ചിത്രീകരണം മുടങ്ങി പാതിവഴിയില്‍ കിടക്കുന്നു.ഇതിനെല്ലാം ഉത്തരവാദിയായ നടന്‍ അമ്മ എന്ന സംഘടനയിലെ അംഗമായതിനാലാണ് തങ്ങള്‍ അവരോട് ആവശ്യപ്പെടുന്നത്. മാന്യതയക്ക് നിരക്കാത്ത കാര്യമാണ് നടന്നത്.ഷെയിന്‍ നിഗമിന്റെ പ്രവര്‍ത്തിമുലം നിര്‍മാതാക്കളുടെ ഭാഗത്ത് നിന്നും ഒരുപാട് തരത്തിലുള്ള വീണ്ടു വിചാരം ഉണ്ടാകേണ്ടതായി വന്നിരിക്കുകയാണ്.ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഷെയിന്‍ നിഗമിനോട് ആവശ്യപ്പെട്ടിരുന്നു.ഇതിന് മറുപടിയായി അദ്ദേഹം പറഞ്ഞത് ഒമ്പതിന് നടക്കുന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം കഴിയട്ടെയെന്നും തന്നെ ആ യോഗത്തിലേക്ക് വിളിച്ചിട്ടുണ്ടെന്നും സംഘടന പറയുന്നതുപോലെയായിരിക്കും തുടര്‍ന്ന് പ്രവര്‍ത്തിക്കുകയെന്നാണ്. അതിനാല്‍ അമ്മ എന്ന സംഘടനയെ മാനിച്ച് തങ്ങളും അവരുടെ നിലപാടിനായി കാത്തിരിക്കുകയായണെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.വിഷയത്തില്‍ ക്രിയാത്മകമായി ഇടപെടാമെന്ന് വ്യക്തമാക്കി അമ്മ സംഘടന തങ്ങള്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്. അവരുടെ മറുപടിയ്ക്കായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.