തൊണ്ടിമുതല്‍ കേസ്: മന്ത്രി ആന്റണി രാജുവിനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു

ഒരു മാസത്തേക്കാണ് തുടര്‍ നടപടികള്‍ കോടതി തടഞ്ഞിരിക്കുന്നത്. കേസ് നിലനില്‍ക്കുന്നതല്ലെന്നും കുറ്റപത്രവും കേസിലെ തുടര്‍ നടപടികളും റദ്ദാക്കണമെന്നുമാണ് ആന്റണി രാജു സമര്‍പ്പിച്ച ഹരജിയിലെ ആവശ്യം

Update: 2022-08-03 05:44 GMT

കൊച്ചി:തൊണ്ടിമുതലില്‍ ക്രിത്രിമം കാട്ടിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഫയലയില്‍ സ്വീകരിച്ചു.കേസിന്റെ തുടര്‍ നടപടികള്‍ താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞു. ഒരു മാസത്തേക്കാണ് തുടര്‍ നടപടികള്‍ കോടതി തടഞ്ഞിരിക്കുന്നത്.

കേസ് നിലനില്‍ക്കുന്നതല്ലെന്നും കുറ്റപത്രവും കേസിലെ തുടര്‍ നടപടികളും റദ്ദാക്കണമെന്നുമാണ് ആന്റണി രാജു സമര്‍പ്പിച്ച ഹരജിയിലെ ആവശ്യം.കേസില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നും ആന്റണി രാജു ഹരജിയില്‍ ആവശ്യപ്പെടുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് 16 വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങാത്തതു ചൂണ്ടികാട്ടി തൃശൂര്‍ സ്വദേശിയായ ജോര്‍ജ്ജ് വട്ടുകളമാണ ഹൈക്കോടതിയെ സമീപിച്ചത്.

1990ല്‍ ഓസ്‌ട്രേലിയന്‍ പൗരന്‍ പ്രതിയായ ലഹരി കടത്ത് കേസില്‍ തൊണ്ടിമുതലില്‍ കൃത്രിമം നടത്തി പ്രതിക്കെതിരായ കേസ് അട്ടിമറിച്ചെന്നാണ് ആന്റണി രാജുവിനെതിരായ ആരോപണം. 2008ല്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും വിചാരണ അനന്തമായി നീളുകയാണുണ്ടായത്.

Tags:    

Similar News