മദ്യപിച്ച് വാഹനം ഓടിക്കല്‍: പ്രതിയുടെ രക്ത പരിശോധനയോ ബ്രീത്ത് അനലൈസര്‍ പരിശോധനയോ നടത്തണമെന്ന് ഹൈക്കോടതി

പ്രതിക്ക് മദ്യം മണക്കുന്നുവെന്ന ഒറ്റ കാരണം കൊണ്ടു മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പു 185 പ്രകാരം വിചാരണയ്ക്ക് വിധേയനാക്കാനാവില്ലെന്നും കോടതി

Update: 2021-01-15 14:40 GMT

കൊച്ചി: മദ്യപിച്ചു വാഹനം ഓടിച്ചെന്ന കേസില്‍ പ്രതിയുടെ രക്ത പരിശോധനയോ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയോ നടത്തണമെന്നു ഹൈക്കോടതി. പ്രതിക്ക് മദ്യം മണക്കുന്നുവെന്ന ഒറ്റ കാരണം കൊണ്ടു മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പു 185 പ്രകാരം വിചാരണയ്ക്ക് വിധേയനാക്കാനാവില്ലെന്നു ഉത്തരവില്‍ പറയുന്നു. കണ്ണൂര്‍ കണ്ണപുരം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റം കോടതി റദ്ദാക്കി.

നിയമപരമായി നടത്തേണ്ട വൈദ്യ പരിശോധന നടത്തിയിട്ടില്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം.രക്തത്തിലെ മദ്യത്തിന്റെ അളവ് കണ്ടെത്തുമ്പോള്‍ മാത്രമേ പ്രതിയെ കുറ്റക്കാരനാണെന്നു കണ്ടെത്താനാവൂവെന്നും കോടതി ചൂണ്ടിക്കാട്ടി. 100 ഗ്രാം രക്തത്തില്‍ 30 മില്ലിഗ്രാം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ടെന്ന വൈദ്യ പരിശോധന റിപോര്‍ട്ട് ഉണ്ടെങ്കില്‍ മാത്രമേ പ്രതിയെ വിചാരണയ്ക്ക് വിധേയമാക്കാനാവൂവെന്നും കോടതി വിലയിരുത്തി.

Tags:    

Similar News