മദ്യപാനത്തിടെ വാക്കുതര്‍ക്കം: യുവാവിനെ തലയ്ക്കടിച്ചു കൊന്നു
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇയാളുടെ സുഹൃത്ത് സതിക്കായി പോലിസ് അന്വേഷണം തുടങ്ങി.
തിരുവനന്തപുരം: മദ്യപാനത്തിനിടെ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ബാലരാമപുരം കട്ടച്ചൽക്കുഴിയിൽ ശ്യാമാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇയാളുടെ സുഹൃത്ത് സതിക്കായി പോലിസ് അന്വേഷണം തുടങ്ങി.
കട്ടച്ചൽക്കുഴിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഓട്ടോഡ്രെവറായ ശ്യാം. ഇരുവരും തമ്മിൽ ഇന്നലെ രാത്രി പത്ത് മണിയോടെ വാക്കുതർക്കമുണ്ടായെന്നാണ് സമീപവാസികൾ പറയുന്നത്. സ്ഥലത്തുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് സംഭവം നാട്ടുകാരെ അറിയിച്ചത്.
വീട്ടുടമ ഉൾപ്പെടെയുള്ളവർ ഉടൻ സ്ഥലത്തെത്തി ശ്യാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മദ്യപിച്ചെത്തിയ ശേഷം ഇവർ തമ്മിൽ വാക്കുതർക്കം പതിവാണെന്ന് നാട്ടുകാർ പറയുന്നു.