കരുവന്നൂര്‍ ഇടപാടില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇ.ഡി; സ്വത്തുക്കള്‍ കണ്ടുകെട്ടി

Update: 2024-06-28 16:03 GMT

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സി.പി.എമ്മിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രതി ചേര്‍ത്തു. കരുവന്നൂര്‍ ബാങ്കില്‍ നിന്നും തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നും ഇ.ഡി. സി.പി.എമ്മിന്റേതും സ്വകാര്യ വ്യക്തികളുടേതും ഉള്‍പ്പെടെ 29.5 കോടി രൂപയുടെ സ്വത്തുവകകളും ഇ.ഡി. കണ്ടുകെട്ടി.

സി.പി.എമ്മിന്റെ 76 ലക്ഷത്തോളം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ എട്ട് അക്കൗണ്ടുകളും പൊറത്തിശ്ശേരി പാര്‍ട്ടി കമ്മിറ്റി ഓഫീസ് നിര്‍മിക്കാന്‍ വാങ്ങിയ ഭൂമിയും കണ്ടുകെട്ടിയിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എന്ന നിലയില്‍ എം.എം. വര്‍ഗീസിന്റെ പേരിലാണ് സ്വത്തുക്കള്‍.

സി.പി.എമ്മിന്റേതടക്കം ഒമ്പത് പേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പ്രതിചേര്‍ക്കപ്പെട്ട മറ്റ് വ്യക്തികള്‍ അനധികൃതമായി ബാങ്കില്‍ നിന്നും പണം സമ്പാദിച്ചവരാണ്. രണ്ടാംഘട്ട കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പാണ് ഇപ്പോഴത്തെ നടപടി. അതേസമയം, സ്വത്ത് മരവിപ്പിച്ചതായുള്ള ഒരു അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്ന് എം.എം. വര്‍ഗീസ് പ്രതികരിച്ചു.





Tags:    

Similar News