കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: രണ്ടുപേരെ ഇഡി അറസ്റ്റ് ചെയ്തു

Update: 2023-09-04 17:40 GMT

തൃശൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഇഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്) അറസ്റ്റ് ചെയ്തു. മുന്‍ മന്ത്രി എ സി മൊയ്തീന്റെ ബിനാമികളെന്ന് ആരോപിച്ചാണ് പി പി കിരണ്‍, സതീഷ് കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. കേസന്വേഷിക്കുന്ന ഇഡി സംഘത്തിന്റെ ആദ്യ അറസ്റ്റാണിത്. ഇവരെ കൂടാതെ ബാങ്ക് സെക്രട്ടറി സുനില്‍കുമാര്‍, മുന്‍ മാനേജര്‍ ബിജു കരീം, സ്വര്‍ണ വ്യാപാരി അനില്‍ സേഠ് എന്നിവരെയും ചോദ്യം ചെയ്തിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 300 കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ക്രമക്കേടില്‍ എ സി മൊയ്തീന് പങ്കുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. തൃശൂരിലെ വീട്ടിലും ബിനാമികളെന്ന് സംശയിക്കുന്നവരുടെ വീടുകളിലും കഴിഞ്ഞ ആഴ്ച പരിശോധന നടത്തിയികുന്നു. അറസ്റ്റിലായ രണ്ടുപേരെയും നാളെ കോടതിയില്‍ ഹാജരാക്കും.

Tags:    

Similar News