ബലിപെരുന്നാള്‍: എറണാകുളത്ത് ഇളവുകള്‍ അനുവദിച്ചു

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലും മറ്റു പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ബലി പെരുന്നാള്‍ പ്രമാണിച്ചു ഇന്നും നാളെയും ഇളവുകള്‍ പ്രഖ്യാപിച്ചു

Update: 2020-07-30 12:48 GMT

കൊച്ചി : കൊവിഡിന്റെ പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലും മറ്റു പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ബലി പെരുന്നാള്‍ പ്രമാണിച്ചു ഇന്നും നാളെയും ഇളവുകള്‍ പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങളുടെ വില്‍പന, മാംസ വില്‍പന തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഇളവുകള്‍ ഉള്ളത്.

1. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജൂലൈ 30, 31 ദിവസങ്ങളില്‍ ഭക്ഷ്യ, അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്റ്റാളുകളും മാംസ വില്‍പന കേന്ദ്രങ്ങളും രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കാം

2. കണ്ടെയ്ന്‍മെന്റ സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും രാവിലെ 7 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാം.

3. ജില്ലയിലെ കണ്ടെയ്ന്‍മെന്റ സോണുകളില്‍ ബാങ്കുകള്‍ ഇനി ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ പകുതി ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം.

എന്നിങ്ങനെയാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. 

Tags:    

Similar News