രണ്ടില ജോസ് കെ മാണിക്ക്; പി ജെ ജോസഫിന്റെ ഹരജി ഹൈക്കോടതി തള്ളി

നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്നവും പേരും ജോസ്്ക മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെയാണ് പി ജെ ജോസഫ്് ഹൈക്കോടതിയെ സമീപിച്ചത്.ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീക്കുമെന്ന് പി ജെ ജോസഫ് പറഞ്ഞു. തിങ്കാളാഴ്ച അപ്പീല്‍ സമര്‍പ്പിക്കും .ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് സ്റ്റേ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും പി ജെ ജോസഫ് പറഞ്ഞു

Update: 2020-11-20 09:06 GMT

കൊച്ചി: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ്(എം) ജോസ് കെ മാണി വിഭാഗത്തിന്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചുകൊണ്ട് ഉത്തരവിട്ടു.നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്നവും പേരും ജോസ്്ക മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെയാണ് പി ജെ ജോസഫ്് ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നേരത്തെ താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു.തുടര്‍ന്ന് ഹരജിയില്‍ ഇരു വിഭാഗത്തിന്റെയും വാദം വിശദമായി കേട്ടതിനു ശേഷമാണ് ഇപ്പോള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തിരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം ശരിവെച്ചുകൊണ്ട് ഉത്തരവിട്ടിരിക്കുന്നത്.

അതേ സമയം ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീക്കുമെന്ന് പി ജെ ജോസഫ് പറഞ്ഞു. തിങ്കാളാഴ്ച അപ്പീല്‍ സമര്‍പ്പിക്കും .ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് സ്റ്റേ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും പി ജെ ജോസഫ് പറഞ്ഞു.ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്തില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.അതേ സമയം തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗത്തിന് ടേബില്‍ ഫാനും പി ജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും അനുവദിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു വിഭാഗവും തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി വന്നിരിക്കുന്നത്.

Tags:    

Similar News