ആര്‍ എസ് എസ് വര്‍ഗീയതയെ ചെറുത്തു തോല്‍പ്പിക്കും :എസ് ഡി പി ഐ

ഇല്ലാത്ത നുണ പ്രചാരണങ്ങള്‍ നടത്തി ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നത് ആര്‍എസ്എസിനെ സഹായിക്കുവാന്‍ മാത്രമാണെന്ന് എസ്ഡിപിഐ ജില്ലാ സമിതി അംഗം വി കെ ഷൗക്കത്തലി

Update: 2021-04-01 10:43 GMT

പെരുമ്പാവൂര്‍ : ഹലാല്‍ ഭക്ഷണം ലവ് ജിഹാദ് പോലെയുള്ള ആര്‍എസ്എസിന്റെ വര്‍ഗീയ കുപ്രചരണങ്ങള്‍ കേരളീയ സമൂഹം ചെറുത്തു തോല്‍പ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ സമിതി അംഗം വി കെ ഷൗക്കത്തലി.എസ് ഡി പി ഐ സ്ഥാനാര്‍ഥി അജ്മല്‍ കെ മുജീബിന്റെ തിരഞ്ഞെടുപ്പു പ്രചാരണാര്‍ഥം അശമന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇല്ലാത്ത നുണ പ്രചാരണങ്ങള്‍ നടത്തി ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നത് ആര്‍എസ്എസിനെ സഹായിക്കുവാന്‍ മാത്രമാണ്. ഭരണം ലഭിച്ച സംസ്ഥാനങ്ങളിലൊക്കെ ന്യൂനപക്ഷ ങ്ങളെ വേട്ടയാടുകയാണ് ആര്‍ എസ് എസ്.മുന്നണിരാഷ്ട്രീയക്കാര്‍ ജാതിയും മതവും വര്‍ഗ്ഗവും പറയുന്നത് സംഘപരിവാറിനു മാത്രമാണ് ഗുണപ്രദം ആവുക.

ന്യൂനപക്ഷ ദലിത് സമുദായങ്ങളെ ശത്രു പക്ഷത്ത് നിര്‍ത്തി ഒരു വികസനവും പൂര്‍ണമാവില്ല. ബഹുസ്വരതയും വൈവിധ്യങ്ങളും രാജ്യത്തിന്റെ ആധാരമാണെന്നും അത് തകര്‍ക്കുന്നവര്‍ക്ക് മുന്നില്‍ എസ് ഡി പി ഐ ജനകീയ ബദല്‍ തീര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നേതാക്കളായ വില്‍സണ്‍ പാലക്കാപ്പിള്ളി, ഷിഹാബ് എം എ ബാബു മാത്യു വേങ്ങൂര്‍,ഷമീര്‍ ഓടക്കാലി, ഹനീഫ രായമംഗലം സംസാരിച്ചു.

Tags:    

Similar News