മോട്ടോര്‍ വാഹന വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു
പ്രൊമോഷനും ആനുകൂല്യങ്ങളും നിഷേധിക്കുന്നെന്നാരോപിച്ചാണ് പണിമുടക്ക്.
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. പ്രൊമോഷനും ആനുകൂല്യങ്ങളും നിഷേധിക്കുന്നെന്നാരോപിച്ചാണ് പണിമുടക്ക്. ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് സ്‌പെഷ്യല്‍ റൂള്‍സ് അനുസരിച്ച് മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് മാത്രമാണ് കൃത്യമായ പ്രൊമോഷന്‍ നല്‍കുന്നത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയി സര്‍വീസില്‍ കയറുന്ന സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒറ്റ പ്രൊമോഷന്‍ മാത്രമാണ് നല്‍കുന്നതെന്നുമാണ് പരാതി.ഇതില്‍ പ്രതിഷേധിച്ച് കേരള അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷനും കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.