കള്ളപ്പണം വെളുപ്പിച്ചെന്ന് പരാതി: വി കെ ഇബ്രാഹിംകുഞ്ഞിനെ ഇ ഡി ചോദ്യം ചെയ്തു

ഇന്ന് രാവിലെ 11 ഓടെ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലേക്ക് വിളിച്ചു വരുത്തിയ ഇബ്രാഹിം കുഞ്ഞിനെ ഉച്ചകഴിഞ്ഞ് ഒന്നരയോടെ വിട്ടയച്ചു.ദിനപ്പത്രത്തിന്റെ അക്കൗണ്ടിലൂടെ കണക്കില്‍പ്പെടാത്ത 10 കോടിരൂപ വെളുപ്പിച്ചെടുത്തുവെന്നാണ് ആരോപണം. പാലാരിവട്ടം പാലം പണിതതില്‍ നിന്ന് കിട്ടിയ അഴിമതിപ്പണമാണ് പത്തുകോടിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

Update: 2020-10-28 14:49 GMT

കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിക്കുന്ന പരാതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്ന് രാവിലെ 11 ഓടെ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലേക്ക് വിളിച്ചു വരുത്തിയ ഇബ്രാഹിം കുഞ്ഞിനെ ഉച്ചകഴിഞ്ഞ് ഒന്നരയോടെ വിട്ടയച്ചു. ദിനപ്പത്രത്തിന്റെ അക്കൗണ്ടിലൂടെ കണക്കില്‍പ്പെടാത്ത 10 കോടിരൂപ വെളുപ്പിച്ചെടുത്തുവെന്നാണ് ആരോപണം. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കി.

പാലാരിവട്ടം പാലം പണിതതില്‍ നിന്ന് കിട്ടിയ അഴിമതിപ്പണമാണ് പത്തുകോടിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത് വെളുപ്പിച്ചെടുക്കാനാണ് പ്രമുഖ ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ മാറ്റിയെടുത്തതെന്നായിരുന്നു ആരോപണം.2016 നവംബര്‍ 15നായിരുന്നു 10 കോടിയുടെ ഇടപാടുകള്‍ നടന്നത്.അതേ സമയം കേസുമായി ബന്ധപ്പെട്ട് പ്രാഥമിക വിവരങ്ങളാണ് ഇഡി തന്നില്‍ നിന്നും തേടിയതെന്ന് ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങവെ വി കെ ഇബ്രാഹിംകുഞ്ഞ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കേസെടുത്തിട്ടില്ല. നിലവില്‍ സ്റ്റേറ്റ്‌മെന്റും തെളിവുകളും എടുത്തുകൊണ്ടിരിക്കുകയാണ് അത് പൂര്‍ത്തിയായിട്ടില്ലെന്നും വി കെ ഇബ്രാഹിംകുഞ്ഞ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Tags:    

Similar News