മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനൊരുങ്ങി ഇ ഡി ;വീണ്ടും നോട്ടീസ് നല്‍കും
രവീന്ദ്രനെ അടുത്ത ആഴ്ച ചോദ്യം ചെയ്യനാണ് ഇ ഡി തയാറെടുക്കുന്നതെന്നാണ് അറിയുന്നത്.ശബ്ദ രേഖ പുറത്ത് വന്ന സാഹചര്യത്തില്‍ സ്വപ്‌നയെ വീണ്ടും ചോദ്യം ചെയ്യാനും ഇ ഡി തീരുമാനിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതിനായി ഇ ഡി കോടതിയില്‍ അപേക്ഷ നല്‍കുമെന്നും സൂചനയുണ്ട്
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.ഇതിന്റെ ഭാഗമായി വീണ്ടും ഇ ഡി രവീന്ദ്രന് നോട്ടീസ് നല്‍കും.അടുത്ത ആഴ്ച ചോദ്യം ചെയ്യനാണ് ഇ ഡി തയാറെടുക്കുന്നതെന്നാണ് അറിയുന്നത്.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന ശിവങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി അറസ്റ്റു ചെയ്തിരുന്നു.ശിവശങ്കര്‍ നിലവില്‍ റിമാന്റിലാണ്.ശിവശങ്കറുമായി രവീന്ദ്രന് അടുപ്പമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇ ഡി വിളിപ്പിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്.
നേരത്തെ രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇ ഡി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇപ്പോള്‍ കൊവിഡ് നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഇ ഡി ചോദ്യം ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതെന്നാണ് വിവരം. സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന സ്വപ്‌ന സുരേഷിന്റെ ശബ്ദ രേഖ പുറത്ത് വന്ന സാഹചര്യത്തില്‍ സ്വപ്‌നയെ വീണ്ടും ചോദ്യം ചെയ്യാനും ഇ ഡി തീരുമാനിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
ഇതിനായി ഇ ഡി കോടതിയില്‍ അപേക്ഷ നല്‍കുമെന്നും സൂചനയുണ്ട്.സ്വപ്‌നയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി ഇ ഡി ജയില്‍വകുപ്പ അധികൃതര്‍ക്ക് കത്തു നല്‍കുമെന്നതരത്തില്‍ നേരത്തെ റിപോര്‍ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഇതുവരെ കത്തു കിട്ടിയിട്ടില്ലെന്നാണ് ജയില്‍ വകുപ്പ് പറയുന്നത്.കത്തു കിട്ടിയാലും ഇതു സംബന്ധിച്ച അന്വേണം നടത്താന്‍ ജെയില്‍വകുപ്പിന് പരിമിതിയുണ്ടെന്നും പോലിസ് ആണ് ഇക്കാര്യം അന്വേഷിക്കേണ്ടതെന്നാണ് പറയുന്നത്.