ആലപ്പാട് ഖനനം നിര്‍ത്തല്‍: പ്രത്യേക സമിതി പരിശോധിക്കുമെന്ന് ഇ പി ജയരാജന്‍
ജില്ലാ കലക്ടര്‍ ചെയര്‍മാനും എംഎല്‍എമാരായ വിജയന്‍പിള്ള, രാമചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് വിഷയം പഠിക്കുന്നത്. ഖനനമേഖലയിലെ ക്ഷേത്രം സംരക്ഷിക്കാന്‍ കമ്പനി കടല്‍ഭിത്തി പണിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്തണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം പ്രത്യേക സമിതി പരിശോധിക്കുമെന്ന് വ്യവസായമന്ത്രി ഇ പി ജയരാജന്‍. ജില്ലാ കലക്ടര്‍ ചെയര്‍മാനും എംഎല്‍എമാരായ വിജയന്‍പിള്ള, രാമചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് വിഷയം പഠിക്കുന്നത്. ഖനനമേഖലയിലെ ക്ഷേത്രം സംരക്ഷിക്കാന്‍ കമ്പനി കടല്‍ഭിത്തി പണിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഖനനം ഭാഗികമായി നിര്‍ത്തിവയ്ക്കാമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സമരസമിതി തള്ളിയിരുന്നു. ആലപ്പാട് ഗ്രാമത്തെ രക്ഷിക്കാന്‍ ഖനനം പൂര്‍ണമായും നിര്‍ത്തിവച്ച് പഠനം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സമരസമിതി. ഇതോടെ വിഷയം പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 'കേരളം ആലപ്പാടേക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തി സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. വെള്ളിയാഴ്ചയാണ് സമരം നൂറാം ദിനത്തിലേക്ക് കടക്കുന്നത്.