എറണാകുളം ജില്ലയില്‍ കൊവിഡിന് ശമനമില്ല; ഇന്ന് 4642 പേര്‍ക്ക് രോഗം

4544 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.72 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും സി ഐ എസ് എഫ് ലെ ഒരാള്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

Update: 2021-04-30 14:04 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനത്തിന് ശമനമില്ല. ഇന്ന് 4642 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതില്‍ 4544 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.72 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും സി ഐ എസ് എഫ് ലെ ഒരാള്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര-201,തൃപ്പൂണിത്തുറ -143,പള്ളിപ്പുറം-137,വരാപ്പുഴ-126,ഫോര്‍ട്ട് കൊച്ചി-112,വെങ്ങോല-111,മരട്-109,പള്ളുരുത്തി-103,കളമശ്ശേരി -96,ചെങ്ങമനാട്-82,അശമന്നൂര്‍-81,നെല്ലിക്കുഴി- 77,കിഴക്കമ്പലം-73,പിറവം-73,ആമ്പല്ലൂര്‍-71,എടത്തല -67,മഴുവന്നൂര്‍-62,കോട്ടുവള്ളി-61,അങ്കമാലി- 59,കൂവപ്പടി-59,കുമ്പളങ്ങി-56,കോതമംഗലം-56,കീഴ്മാട്-54,കലൂര്‍-53,വടവുകോട്-53,ചിറ്റാറ്റുകര-52,ചൂര്‍ണ്ണിക്കര- 51,പാറക്കടവ്-51,കാലടി-50,നോര്‍ത്തുപറവൂര്‍ -50,വാഴക്കുളം -50,രായമംഗലം-49,കടവന്ത്ര-48,മട്ടാഞ്ചേരി- 48,വൈറ്റില-46,നെടുമ്പാശ്ശേരി-44,നായരമ്പലം-43,എളമക്കര -41,കടുങ്ങല്ലൂര്‍- 41,പാലാരിവട്ടം-41,എറണാകുളം നോര്‍ത്ത്- 40,മുണ്ടംവേലി- 40,വാരപ്പെട്ടി-40,ഉദയംപേരൂര്‍ -39,കുമ്പളം-39,കടമക്കുടി-35,മൂവാറ്റുപുഴ-35,ആലുവ-34,പായിപ്ര-34,പാലക്കുഴ- 34,എറണാകുളം സൗത്ത് -33,തോപ്പുംപടി-33,ഇടപ്പള്ളി-32,കവളങ്ങാട്-32,ആലങ്ങാട്- 31,കുന്നുകര-31,തിരുവാണിയൂര്‍ -31,തേവര- 31

,ഒക്കല്‍-30,വടുതല-29,ഇടക്കൊച്ചി- 27,ചേരാനല്ലൂര്‍- 27,പുത്തന്‍വേലിക്കര-27,കുഴിപ്പള്ളി-26,മണീട്- 25,മുടക്കുഴ-25,ഐക്കാരനാട്-24,കാഞ്ഞൂര്‍-24,ഞാറക്കല്‍- 24,മുളന്തുരുത്തി-24,കുന്നത്തുനാട്- 23,തിരുമാറാടി- 23,പെരുമ്പാവൂര്‍-23,പിണ്ടിമന-22,ഏലൂര്‍-21,കരുമാലൂര്‍-21,മൂക്കന്നൂര്‍-21,ശ്രീമൂലനഗരം-21,ആവോലി- 20,എടവനക്കാട് -20,വടക്കേക്കര-20,ചോറ്റാനിക്കര-19,ചെല്ലാനം- 18,തമ്മനം- 17,ഇലഞ്ഞി-16,കോട്ടപ്പടി-16,പോണേക്കര -16,അയ്യപ്പന്‍കാവ്-15,കറുകുറ്റി- 15,കല്ലൂര്‍ക്കാട്- 15,മഞ്ഞള്ളൂര്‍-15,പൈങ്ങോട്ടൂര്‍- 14,മലയാറ്റൂര്‍ നീലീശ്വരം-14,വാളകം -14,എടക്കാട്ടുവയല്‍-13,കുട്ടമ്പുഴ-12,പച്ചാളം-12,പനമ്പള്ളി നഗര്‍-12,എളംകുന്നപ്പുഴ-11,കീരംപാറ-11,ചേന്ദമംഗലം -11,പെരുമ്പടപ്പ്- 11,മുളവുകാട്-11,ഏഴിക്കര-10,രാമമംഗലം-10,വെണ്ണല-10,വേങ്ങൂര്‍-10,ആയവന-8,പൂണിത്തുറ -8,മഞ്ഞപ്ര-8,കൂത്താട്ടുകുളം-7,തുറവൂര്‍-7,പനയപ്പിള്ളി- 7,അയ്യമ്പുഴ-6,കരുവേലിപ്പടി-6,പാമ്പാകുട- 6,പൂതൃക്ക -6,മാറാടി-6,ഇതര സംസ്ഥാന തൊഴിലാളി- 21 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ എളംകുളം,ചളിക്കവട്ടം,പല്ലാരിമംഗലം,പോത്താനിക്കാട്,ആരക്കുഴ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 2689 പേര്‍ രോഗ മുക്തി നേടി. ഇന്ന് 5941 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1168 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 96355 ആണ്. ഇന്ന് 525 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 325 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

49866 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 144,പി വി എസ്- 67,ജി എച്ച് മൂവാറ്റുപുഴ- 40,ജി എച്ച് എറണാകുളം-22,ഡി എച്ച് ആലുവ- 63,പള്ളുരുത്തി താലൂക്ക് ആശുപത്രി - 41,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി - 55,പറവൂര്‍ താലൂക്ക് ആശുപത്രി -13,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -59,സഞ്ജീവനി 73,സ്വകാര്യ ആശുപത്രികള്‍ - 1615,എഫ് എല്‍ റ്റി സികള്‍ - 23,എസ് എല്‍ റ്റി സി കള്‍- 439,ഡോമിസിലറി കെയര്‍ സെന്റെര്‍- 369,വീടുകള്‍- 42201 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 16662 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News