ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുവദിക്കണം: വൈദികരുടെയും വിശ്വാസികളുടെയും നിരാഹാരസമരം തുടരുന്നു; ഇടവകകളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന്അല്‍മായ മുന്നേറ്റം

എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളും അതിരൂപത ആസ്ഥാനത്തും ആശുപത്രിയിലും നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസും തുടരുന്നു

Update: 2022-01-17 14:31 GMT

കൊച്ചി: ഏകീകൃത കുര്‍ബ്ബാന അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും സഭാ നേതൃത്വം പിന്മാറണമെന്നും ജനാഭിമുഖ കുര്‍ബ്ബാന തുടരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളും അതിരൂപത ആസ്ഥാനത്തും ആശുപത്രിയിലും നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസും തുടരുന്നു.ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയ ഫാ.ബാബു കളത്തില്‍,അല്‍മായ മുന്നേറ്റം നേതാക്കളായ പ്രകാശ് പി ജോണ്‍, തോമസ് കീച്ചേരി എന്നിവര്‍,അവിടെയും ഏഴാം ദിവസമായ ഇന്നും നിരാഹാരം തുടരുകയാണ്. ഫാ. ടോം മുള്ളന്‍ചിറ അതിരൂപത ആസ്ഥാനത്തും നിരാഹാര സമരം തുടരുകയാണ്.ഫാ. ബാബു കളത്തിലിനെ ആശുപത്രിയിലേക്ക് മാറ്റതോടെയാണ് ഫാ.ടോം മുള്ളന്‍ ചിറ അതിരൂപത ആസ്ഥാനത്ത് നിരാഹാര സമരം ആരംഭിച്ചത്.

സമരം നടത്തുന്നവരെ ഫരീദാബാദ് രൂപത മെത്രാപ്പോലിത്ത മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര,വിവിധ ഇടവകകളില്‍ നിന്നുള്ള വിശ്വാസികള്‍,വൈദീകര്‍ സന്ദര്‍ശിച്ചു.എറണാകുളം അതിരൂപതയിലെ വൈദീകരും വിശ്വാസികളും ചേര്‍ന്ന് നടത്തുന്ന സമരം വരും ദിവസങ്ങളില്‍ ശക്തമായി തുടരുമെന്നും ഇടവക ഫൊറോനാ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അല്‍മായ മുന്നേറ്റം അതിരൂപത സമിതി കണ്‍വീനര്‍ അഡ്വ. ബിനു ജോണ്‍,വക്താവ്റിജു കാഞ്ഞൂക്കാരന്‍ അറിയിച്ചു.സിനഡിന്റെ ആരാധനാക്രമം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും അല്‍മായ മുന്നേറ്റം അതിരൂപത സമിതി അറിയിച്ചു.

Tags:    

Similar News