സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം: പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അകന്ന ബന്ധു; അറസ്റ്റ് രേഖപ്പെടുത്തി
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അകന്ന ബന്ധുവും ബിരുദ വിദ്യാര്‍ഥിയുമായ വയനാട് പള്ളിക്കുന്ന് സ്വദേശി ജോബിന് ജോണി(20)യെയാണ് എറണാകുളം ടൗണ്‍ സൗത്ത് പോലിസ് അറസ്റ്റു ചെയ്തത്.
കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ക്ലോസറ്റില്‍ മാസം തികയാതെ പ്രസവിച്ച നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ 17 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അകന്ന ബന്ധുവും ബിരുദ വിദ്യാര്‍ഥിയുമായ വയനാട് പള്ളിക്കുന്ന് സ്വദേശി ജോബിന് ജോണി(20)യെയാണ് എറണാകുളം ടൗണ്‍ സൗത്ത് പോലിസ് അറസ്റ്റു ചെയ്തത്.പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാല്‍ പോക്സോ ആക്ട് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2019 ല്‍ ഒരു ബന്ധുവിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്.തുടര്‍ന്ന് ഇരുവരും ഇഷ്ടത്തിലാവുകയായിരുന്നു. 2020 മുതല്‍ ആലുവയില്‍ ഡീസല്‍ മെക്കാനിക്കായി ജോലി നോക്കി വരികയായരുന്നു ജോബിന്. ഈ സമയങ്ങ ളില്‍ ഇയാള്‍ക്ക് പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നു. പ്രതി ഇപ്പോള്‍ ഡിഗ്രി രണ്ടാം വര്‍ഷം വയനാട് പഠിക്കുകയാണ്.കുഞ്ഞ് മരിച്ച സംഭവത്തില്‍ അസ്വാഭാവികമരണത്തിനും പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇന്നലെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അമ്മയ്ക്കൊപ്പം പെണ്‍കുട്ടി വയറു വേദനയ്ക്ക് ചികില്‍സ തേടി എത്തിയത്.തുടര്‍ന്ന് ഇവിടുത്തെ ശുചിമുറിയിലെ ക്ലോസറ്റില്‍ പെണ്‍കുട്ടി ആറുമാസം മാത്രം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ പ്രസവിച്ചു.എന്നാല്‍ ഈ വിവരം ആശുപത്രി അധികൃതരെ അറിയിക്കാതെ ഇവിടെ തന്നെ പെണ്‍കുട്ടി അഡ്മിറ്റാകുകയും ചെയ്തു.
ശുചി മുറി വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് ക്ലോസറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷത്തിലാണ് യുവതിയെ കണ്ടെത്തിയത്.പിന്നീട് പോലിസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് യുവതി പീഡനത്തിനിരയായ വിവരം വ്യക്തമായത്.യുവതി ഗര്‍ഭണിയായിരുന്ന വിവരം അമ്മയ്ക്കും അറിവില്ലായിരുന്നുവെന്നാണ് പറഞ്ഞത്.പെണ്‍കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്