പിഞ്ചു കുഞ്ഞ് കുളിമുറിയിലെ ബക്കറ്റില്‍ വീണ് മരിച്ചു

പേരാമ്പ്ര ഈര്‍പ്പാപൊയില്‍ ഗിരീഷിന്റെയും അഞ്ജലിയുടെയും ഒരു വയസും മൂന്ന് മാസവും പ്രായമായ ശബരിയാണ് മരിച്ചത്. കുട്ടിയെ ഉറക്കി കിടത്തി അഞ്ജലി അലക്കാന്‍ പോയതായിരുന്നു.

Update: 2022-07-20 14:46 GMT

കോഴിക്കോട്: പേരാമ്പ്രയില്‍ പിഞ്ചുകുഞ്ഞ് ബക്കറ്റില്‍ വീണു മരിച്ചു. പേരാമ്പ്ര ഈര്‍പ്പാപൊയില്‍ ഗിരീഷിന്റെയും അഞ്ജലിയുടെയും ഒരു വയസും മൂന്ന് മാസവും പ്രായമായ ശബരിയാണ് മരിച്ചത്. കുട്ടിയെ ഉറക്കി കിടത്തി അഞ്ജലി അലക്കാന്‍ പോയതായിരുന്നു. തിരിച്ചുവന്നപ്പോള്‍ കുളിമുറിയിലെ ബക്കറ്റില്‍ വീണ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ പേരാമ്പ്ര ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ് ഗിരീഷ് വിദേശത്താണ്. തേജാ ലക്ഷ്മി, വേദാലക്ഷ്മി എന്നിവര്‍ സഹോദരങ്ങളാണ്. പേരാമ്പ്ര പോലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Tags:    

Similar News