മൂന്ന് വര്‍ഷത്തോളം കുഞ്ഞിനെ ഡ്രോയറില്‍ ഒളിപ്പിച്ച അമ്മയെ ഏഴര വര്‍ഷം തടവിന് ശിക്ഷിച്ച് ബ്രിട്ടന്
ബ്രിട്ടന്: ബ്രിട്ടനില്‍ തന്റെ കുഞ്ഞിനെ ആരുമറിയാതെ കട്ടിലിനടിയിലെ ഡ്രോയറില്‍ ഒളിപ്പിച്ച യുവതിക്ക് ഏഴര വര്‍ഷം തടവ്. മൂന്ന് വയസ്സായതിന് ആഴ്ചകള്‍ക്ക് മുമ്പാണ് കുട്ടിയെ കണ്ടെത്തിയത്. കിടപ്പു മുറിയില്‍ നിന്ന് ബഹളം കേട്ട് വീട്ടിലെത്തിയ യുവതിയുടെ ഭര്‍ത്താവാണ് കുട്ടിയെ കണ്ടത്. തന്റെ ഭര്‍ത്താവും മറ്റ് കുട്ടികളും അറിയാതെയാണ് യുവതി കുട്ടിയെ കട്ടിലിനടിയിലെ ഡ്രോയറില്‍ ഒളിപ്പിച്ചത്. വലിയ രീതിയില്‍ പോഷകാഹാരവും ആരോഗ്യകുറവും നേരിടുന്ന കുട്ടി നിലവില്‍ അധികൃതരുടെ പരിചരണയിലാണ്.