കടത്തിക്കൊണ്ടുവന്ന ഡിഫന്‍സ് സര്‍വീസിന്റെ മദ്യവുമായി ലോട്ടറി വില്‍പ്പനക്കാരന്‍ പിടിയില്‍

തേവര പണ്ഡിറ്റ് കറുപ്പന്‍ റോഡില്‍ മാടശ്ശേരി വീട്ടില്‍രവീന്ദ്രന്‍ (63 ) ആണ് എറണാകുളം റേഞ്ച് എക്‌സൈസിന്റെ പിടിയിലായത്.ഇയാളില്‍ നിന്ന് 18.500 ലിറ്റര്‍ മദ്യം പിടിച്ചെടുത്തതായി എക്‌സൈസ് സംഘം പറഞ്ഞു

Update: 2022-07-29 15:10 GMT

കൊച്ചി: ഡിഫന്‍സ് സര്‍വ്വീസില്‍ മാത്രം ഉപയോഗിക്കുന്ന വിദേശ മദ്യവുമായി ലോട്ടറി വില്‍പ്പനക്കാരന്‍ പിടിയില്‍.തേവര പണ്ഡിറ്റ് കറുപ്പന്‍ റോഡില്‍ മാടശ്ശേരി വീട്ടില്‍രവീന്ദ്രന്‍ (63 ) ആണ് എറണാകുളം റേഞ്ച് എക്‌സൈസിന്റെ പിടിയിലായത്.ഇയാളില്‍ നിന്ന് 18.500 ലിറ്റര്‍ മദ്യം പിടിച്ചെടുത്തതായി എക്‌സൈസ് സംഘം പറഞ്ഞു.ലോട്ടറി വില്‍പ്പന എന്ന വ്യാജേന വന്‍തോതില്‍ മദ്യം കടത്തി കൊണ്ട് വന്ന് ലോട്ടറി കടയില്‍ വച്ച് ഇയാള്‍ വില്‍പ്പന നടത്തി വരുകയായിരുന്നുവെന്ന എക്‌സൈസ് സംഘം പറഞ്ഞു.

അതിരാവിലെ മാത്രം സമാന്തര ബാര്‍ സര്‍വ്വീസ് പോലെ പെഗ് റേറ്റിലും ഇയാള്‍ മദ്യം ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തി വന്നിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യക്കാരെന്ന വ്യാജേന എക്‌സൈസ് ഷാഡോ സംഘം ഇയാളെ സമീപിച്ച് കൈയോടെ പിടികൂടുകയായിരുന്നു. ഇയാള്‍ക്ക് ഡിഫന്‍സ് സര്‍വ്വീസ് മദ്യം എത്തിച്ച് കൊടുത്ത ആളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുള്ളതായും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

എറണാകുളം സിറ്റി എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ് കുമാര്‍ എസ്, സിറ്റി മെട്രോ ഷാഡോയിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍ ഡി ടോമി, വനിത ഉദ്യോഗസ്ഥരായ കെ എസ് സൗമ്യ , അനിമോള്‍ എസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

Tags:    

Similar News