തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്:മുഖ്യമന്ത്രിക്കൊപ്പം കെ വി തോമസ് ഇടത് കണ്‍വെന്‍ഷനില്‍; ഷാള്‍ അണിയിച്ച് സ്വീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് കെ വി തോമസ് വേദിയിലേക്ക് എത്തിയത്. കെ വി തോമസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്തു.തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫ് നൂറ് സീറ്റു തികയ്ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

Update: 2022-05-12 12:14 GMT

കൊച്ചി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ വി തോമസ് മുഖ്യമന്ത്രിക്കൊപ്പം എല്‍ഡിഎഫ് തിരഞ്ഞെടുപ്പ്  കണ്‍വെന്‍ഷന്‍ വേദിയില്‍.തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന്റെ തിരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ ഉദ്ഘാടന വേദിയിലാണ് കെ വി തോമസ് എത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് കെ വി തോമസ് എത്തിയത്. കെ വി തോമസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്തു.തുടര്‍ന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കെ വി തോമസിനെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.നാടിന്റെ വികസന പക്ഷത്ത് നില്‍ക്കുന്നതിനാലണ് കെ വി തോമസ് എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ വേദിയിലെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

കെ വി തോമസിനെ വേദിയിലിരുത്തി വികസനമുടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് പിണറായി വിജയന്‍ നടത്തിയത്.തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫ് നൂറ് സീറ്റു തികയ്ക്കുമെന്നും യുഡിഎഫിന് വേവാലാതിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

Tags:    

Similar News