വൈറ്റില മേല്‍പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്നുകൊടുത്തെന്ന കേസ്: മൂന്ന് വി ഫോര്‍ കൊച്ചി പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം

വ്യാഴാഴ്ച അറസ്റ്റിലായ ആന്റണി ആല്‍വിന്‍, സാജന്‍ അസീസ്, ഷക്കീര്‍ അലി എന്നിവര്‍ക്കാണ് എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്

Update: 2021-01-08 14:17 GMT

കൊച്ചി:വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുന്‍പ് തുറന്നുകൊടുത്തെന്ന കേസില്‍ മൂന്ന് വി ഫോര്‍ കൊച്ചി പ്രവര്‍ത്തകര്‍ക്ക് കൂടി കോടതി ജാമ്യം അനുവദിച്ചു. വ്യാഴാഴ്ച അറസ്റ്റിലായ ആന്റണി ആല്‍വിന്‍, സാജന്‍ അസീസ്, ഷക്കീര്‍ അലി എന്നിവര്‍ക്കാണ് എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്.

കേസിലെ ഒന്നാം പ്രതിയും വി ഫോര്‍ കൊച്ചി കോ-ഓര്‍ഡിനേറ്ററുമായ നിപുണ്‍ ചെറിയാന് ജാമ്യം ലഭിച്ചിട്ടില്ല. ഇയാളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

Tags:    

Similar News