മോഫിയ പര്‍വീണിന്റെ ആത്മഹത്യ:ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും ജാമ്യാപേക്ഷ തള്ളി

മോഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍ (27), ഭര്‍തൃമാതാവ് റുക്കിയ (57), ഭര്‍തൃ പിതാവ് യൂസഫ് (62) എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്

Update: 2021-12-08 15:46 GMT

കൊച്ചി: ആലുവയില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ മോഫിയുടെ ഭര്‍ത്താവിന്റെയും ഭര്‍തൃ മാതാപിതാക്കളുടെയും ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കോടതി തള്ളി.

മോഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍ (27), ഭര്‍തൃമാതാവ് റുക്കിയ (57), ഭര്‍തൃ പിതാവ് യൂസഫ് (62) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സുഹൈലിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ച് ശാസ്ത്രീയമായി തെളിവ് കണ്ടെത്തേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

Tags:    

Similar News