കര്‍ദിനാളിനെതിരെ വ്യാജ രേഖ:മൂന്നാം പ്രതി ആദിത്യയുടെ ജാമ്യാപേക്ഷ തള്ളി
ആദ്യത്യയെ കോടതി വീണ്ടും റിമാന്റു ചെയ്തു. നേരത്തെ അറസ്റ്റിലായി റിമാന്റിലായിരുന്ന ആദിത്യയെ അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമായിരുന്നു കഴിഞ്ഞ ദിവസം കോടതി ഒരു ദിവസത്തേയക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.ഇന്ന് ഉച്ചയക്ക് 12 ഓടെ ഹാജരാക്കണമെന്ന നിര്‍ദേശത്തോടെയായിരുന്നു കാക്കനാട് ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. ആദിത്യയേയും കൂട്ടി വിവിധ കേന്ദ്രങ്ങളില്‍ ആലുവ ഡിവൈഎസ്പി എ വിദ്യാധരന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖ ചമച്ച കേസില്‍ അറസറ്റിലായ മൂന്നാം പ്രതി കോന്തുരുത്തി സ്വദേശി ആദ്യത്യയെ കോടതി വീണ്ടും റിമാന്റു ചെയ്തു. നേരത്തെ അറസ്റ്റിലായി റിമാന്റിലായിരുന്ന ആദിത്യയെ അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമായിരുന്നു കഴിഞ്ഞ ദിവസം കാക്കനാട് ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതി ഒരു ദിവസത്തേയക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.ഇന്ന് ഉച്ചയക്ക് 12 ഓടെ ഹാജരാക്കണമെന്ന നിര്‍ദേശത്തോടെയായിരുന്നു കസ്റ്റഡിയില്‍ വിട്ടത്. ആദിത്യയേയും കൂട്ടി വിവിധ കേന്ദ്രങ്ങളില്‍ ആലുവ ഡിവൈഎസ്പി എ വിദ്യാധരന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. ഇയാളുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എളംകുളം കോന്തുരുത്തിയിലെ ശ്രേഷ്ഠ ട്രേഡേഴ്‌സിലും പരിശോധന നടത്തി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ സമയത്ത് ആദിത്യയുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചുവെങ്കിലും ജാമ്യം നല്‍കാതെ വീണ്ടും റിമാന്റു ചെയ്യുകയായിരുന്നു.സീറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട്ടിലാണ് കേസിലെ ഒന്നാം പ്രതി.ഫാ.ടോണി കല്ലൂക്കാരനാണ് കേസിലെ നാലാം പ്രതി. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ആദിത്യയക്ക് വേണ്ടി നാളെ ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കനാളള നീക്കത്തിലാണ് ബന്ധപ്പെട്ടവര്‍.മുന്‍ കൂര്‍ ജാമ്യം തേടി ഫാ.ടോണി കല്ലൂക്കാരനും കോടതിയെ സമീപിച്ചിട്ടുണ്ട്.