ഹര്‍ത്താല്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജസന്ദേശം; യൂത്ത് ലീഗ് നേതാവിനെതിരേ എസ്ഡിപിഐ പരാതി നല്‍കി

അഴിയൂര്‍ ചുങ്കത്ത് സ്വാമിമാരെ കല്ലെറിഞ്ഞുവെന്നും ചോമ്പാല പോലിസ് അവരെ പൊക്കിയെന്നുമാണ് യൂത്ത് ലീഗ് വടകര മണ്ഡലം നേതാവും എംയുഎം ഹൈസ്‌കൂള്‍ അധ്യാപകനുമായ ഫൈസല്‍ മച്ചിങ്ങലകത്ത് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാജസന്ദേശം അയച്ചത്.

Update: 2019-12-18 14:45 GMT

വടകര: സംയുക്തസമിതി നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ച യൂത്ത് ലീഗ് നേതാവിനെതിരേ എസ്ഡിപിഐ പരാതി നല്‍കി. അഴിയൂര്‍ ചുങ്കത്ത് സ്വാമിമാരെ കല്ലെറിഞ്ഞുവെന്നും ചോമ്പാല പോലിസ് അവരെ പൊക്കിയെന്നുമാണ് യൂത്ത് ലീഗ് വടകര മണ്ഡലം നേതാവും എംയുഎം ഹൈസ്‌കൂള്‍ അധ്യാപകനുമായ ഫൈസല്‍ മച്ചിങ്ങലകത്ത് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാജസന്ദേശം അയച്ചത്.

താഴെ അങ്ങാടി ലൈവ്, താഴെ അങ്ങാടി ടാഗ് തുടങ്ങി നൂറുകണക്കിനുപേര്‍ അംഗങ്ങളായ ഗ്രൂപ്പുകളിലാണ് വ്യാജസന്ദേശം അയച്ചത്. മനപ്പൂര്‍വം മതവിദ്വേഷം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് സന്ദേശം അയച്ചതെന്ന് എസ്ഡിപിഐ വടകര മണ്ഡലം സെക്രട്ടറി കെ വി പി ഷാജഹാന്‍ കോഴിക്കോട്, റൂറല്‍ എസ്പി കെ ജി സൈമണ് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി സൈബര്‍ സെല്ലിന് കൈമാറി. 

Tags:    

Similar News