പ്രശസ്ത സിനിമാ നിര്‍മാതാവ് ഷഫീര്‍ സേട്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് 4.30ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും
തൃശൂര്‍: പ്രശസ്ത നിര്‍മാതാവും നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷഫീര്‍ സേട്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 44 വയസ്സായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനു കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലാണ് അന്ത്യം. ചിത്രീകരണം നടക്കുന്ന ജോഷി സംവിധാനം ചെയ്യുന്ന 'പൊറിഞ്ചു മറിയം ജോസ്', പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'മാമാങ്കം' എന്നീ സിനിമകളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന 'മേരാ നാം ഷാജി' ഉള്‍പ്പടെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 'ആത്മകഥ', 'ചാപ്‌റ്റേഴ്‌സ്', 'ഒന്നും മിണ്ടാതെ' എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായിരുന്നു. 20 വര്‍ഷത്തോളമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷഫീര്‍ സേട്ട് 25ഓളം ചിത്രങ്ങളുടെ നിര്‍മാണ ചുമതല വഹിച്ചിട്ടുണ്ട്. ഭാര്യ: ആയിഷ. മക്കള്‍: ദിയാ ഖുര്‍ബാന്‍, ദയാന്‍ ഖുര്‍ബാന്‍. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് 4.30ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.