തേനീച്ചയുടെ കുത്തേറ്റ് കര്ഷകന് മരിച്ചു
പള്ളിക്കുന്ന് കമ്പളക്കാട് എസ്ഐ ആന്റണിയുടെ പിതാവ് പള്ളിക്കുന്ന് വെള്ളച്ചിമൂല ബേബി (73) ആണ് മരിച്ചത്.
കല്‍പ്പറ്റ: തേനീച്ചയുടെ കുത്തേറ്റ കര്ഷകന് മരിച്ചു. പള്ളിക്കുന്ന് കമ്പളക്കാട് എസ്ഐ ആന്റണിയുടെ പിതാവ് പള്ളിക്കുന്ന് വെള്ളച്ചിമൂല ബേബി (73) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പറമ്പില്‍ പോയപ്പോള്‍ തേനീച്ച ആക്രമിക്കുകയായിരുന്നു.
അവശനായ ബേബിയെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഗ്രേസിയാണ് ഭാര്യ. മറ്റുമക്കള്‍: ഷേര്‍ളി (ഫാര്‍മസിസ്റ്റ്, മേപ്പാടി), ഷീബ. മരുമക്കള്‍: പി വി എല്‍ദോ, റെജിമോള്‍, ജോളി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദേവാലയ സെമിത്തേരിയില്‍.