ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസ്: എം സി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കമറുദ്ദീന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ നിക്ഷേപത്തില്‍ തിരിമറി നടത്തിയിട്ടുണ്ടെന്ന് ആരോപിച്ചു രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.കൂടുതല്‍ പരാതികളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും 75 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തതായും സര്‍ക്കാര്‍ വ്യക്തമാക്കി.
കൊച്ചി: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.കമറുദ്ദീന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ നിക്ഷേപത്തില്‍ തിരിമറി നടത്തിയിട്ടുണ്ടെന്ന് ആരോപിച്ചു രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. കമറുദ്ദീനെ ചില കേസുകളില്‍ കൂടി കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
കൂടുതല്‍ പരാതികളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും 75 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തതായും സര്‍ക്കാര്‍ വ്യക്തമാക്കി.ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്നും കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമറുദ്ദീന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.നിക്ഷേപകരെ വഞ്ചിച്ച് 130 കോടി തട്ടിയെന്നാണ് കമറുദ്ദീന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ കേസ്.ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചവര്‍ നല്‍കിയ പരാതിയിലാണ് എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്തത്. ഫാഷന്‍ ഗോള്‍ഡ് എന്ന സ്ഥാപനത്തിന്റെ വിവിധ സ്ഥാപനങ്ങള്‍ പൂട്ടി പോയതിനെ തുടര്‍ന്നു നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.