അമ്മ മക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം: പിതാവ് അറസ്റ്റില്‍

പിതാവ് നിരന്തരമായി മര്‍ദിച്ചിരുന്നതായി കുട്ടികള്‍ ശിശുക്ഷേമ സമിതിക്ക് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Update: 2019-12-05 17:17 GMT

തിരുവനന്തപുരം: വഞ്ചിയൂര്‍ കൈതമുക്കില്‍ പട്ടിണി കാരണം ശിശുക്ഷേമസമിതി സംരക്ഷണം ഏറ്റെടുത്ത കുട്ടികളുടെ പിതാവ് അറസ്റ്റില്‍. ഭാര്യയെയും കുട്ടികളെയും മര്‍ദിച്ചെന്ന പരാതിയിലാണ് കുഞ്ഞുമോനെ വഞ്ചിയൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. പിതാവ് നിരന്തരമായി മര്‍ദിച്ചിരുന്നതായി കുട്ടികള്‍ ശിശുക്ഷേമ സമിതിക്ക് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് കൈതമുക്കിലെ റെയില്‍വേ പുറമ്പോക്കിലെ ഷെഡില്‍ കഴിയുന്ന കുടുംബത്തിലെ നാല് മക്കളെ ശിശുക്ഷേമസമിതി ഏറ്റെടുത്തത്.

കടുത്ത പട്ടിണി കാരണം കുട്ടികളെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ശിശുക്ഷേമസമിതി ഓഫിസില്‍ അമ്മ അപേക്ഷ നല്‍കിയതോടെയാണ് സംഭവം പുറത്താവുന്നത്. തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെത്തി ഇവരെ ഏറ്റെടുക്കുകയായിരുന്നു. ആറുകുട്ടികളാണ് ഇവര്‍ക്കുള്ളത്. മൂത്ത കുട്ടിക്ക് 7 വയസ്സും ഏറ്റവും ഇളയ കുട്ടിക്ക് മൂന്നുമാസവുമാണ് പ്രായം. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് മദ്യപാനിയാണെന്നും ഭക്ഷണത്തിനുള്ള വക തരാറില്ലെന്നും ശിശുക്ഷേമസമിതിക്ക് നല്‍കിയ കത്തില്‍ യുവതി പറഞ്ഞിരുന്നു. വിശപ്പടക്കാന്‍ മൂത്ത കുട്ടി മണ്ണ് വാരി തിന്നുന്ന അവസ്ഥ പോലുമുണ്ടായെന്ന് യുവതി വ്യക്തമാക്കിയിരുന്നു. 

Tags:    

Similar News