തൃശൂര്‍ കുന്നംകുളം നഗരത്തില്‍ ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനും തീപ്പിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

Update: 2021-01-27 04:08 GMT

തൃശൂര്‍: കുന്നംകുളം നഗരത്തില്‍ വന്‍ തീപ്പിടിത്തം. ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനുമാണ് തീപ്പിടിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. യേശുദാസ് റോഡിലെ ആക്രിക്കടയിലാണ് ആദ്യം തീപ്പിടിത്തമുണ്ടായതെന്നാണ് കരുതുന്നത്. ഇവിടെനിന്നും സമീപത്തെ കടലാസ് ഗോഡൗണിലേക്കും ബൈന്‍ഡിങ് സ്ഥാപനത്തിലേക്കും തീ പടരുകയായിരുന്നു. ബൈന്‍ഡിങ് സ്ഥാപനത്തിലെ മെഷീനുകള്‍ കത്തിനശിച്ചു.

തീപ്പിടിത്തമുണ്ടാവുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയും പോലിസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയുമായിരുന്നു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. പട്ടാമ്പി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുളളതാണ് സ്ഥാപനം. എങ്ങനെയാണ് തീപ്പിടിച്ചതെന്ന് വ്യക്തമല്ല.

Tags:    

Similar News