കാസര്‍കോട് ജില്ലയില്‍ ആദ്യ ഒമിക്രോണ്‍ കൊവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ മാസം 22-നാണ് ഗള്‍ഫിലേക്കു പോയത്. 29-ന് തിരിച്ചെത്തി. ആര്‍ടിപിസിആര്‍ പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സാംപിള്‍ ഒമിക്രോണ്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

Update: 2022-01-03 10:16 GMT

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ ആദ്യമായി കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. മധൂര്‍ സ്വദേശിയായ 50 കാരനാണ് രോഗം. സന്ദര്‍ശക വിസയില്‍ യുഎഇയില്‍ പോയി വന്നതാണിയാള്‍.

കഴിഞ്ഞ മാസം 22-നാണ് ഗള്‍ഫിലേക്കു പോയത്. 29-ന് തിരിച്ചെത്തി. ആര്‍ടിപിസിആര്‍ പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സാംപിള്‍ ഒമിക്രോണ്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇയാളെ തെക്കില്‍ ടാറ്റാ ആസ്പത്രിയിലേക്കു മാറ്റി.

പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഭാര്യയും മൂന്നു മക്കളുമുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവറാണിയാള്‍. ഗള്‍ഫില്‍ നിന്നു തിരിച്ചു വന്ന ശേഷം ഇയാള്‍ ഓട്ടോറിക്ഷ ഓടിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ നിരവധിപ്പേരുണ്ടെന്ന് ആരോഗ്യവകുപ്പ് റിപോര്‍ട്ട് ചെയ്യുന്നു.

ജില്ലയില്‍ കൊവിഡ് വ്യാപനം പൊതുവെ കുറഞ്ഞു വരികയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും കുറവ് പ്രതിദിന കേസുകളാണ് കാസര്‍കോട്ടുള്ളത്. കൊവിഡിന്റെ തുടക്കത്തില്‍ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ രോഗികളുണ്ടായ ജില്ലയായിരുന്നു ഇത്. 

Similar News