കഞ്ചാവുമായി അഞ്ചുപേര്‍ അറസ്റ്റില്‍

കോട്ടയ്ക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തുനിന്നാണ് സംഘത്തെ പോലിസ് പിടികൂടിയത്.

Update: 2020-07-13 06:46 GMT
കഞ്ചാവുമായി അഞ്ചുപേര്‍ അറസ്റ്റില്‍

കോട്ടയ്ക്കല്‍: കഞ്ചാവുമായി അഞ്ചുപേരെ കോട്ടയ്ക്കല്‍ പോലിസ് അറസ്റ്റുചെയ്തു. വലിയപറമ്പ് കാലൊടി മുഹമ്മദ് അഞ്ചും (19), പറമ്പിലങ്ങാടി ചാലാട്ടില്‍ സജയ് (19), മേമ്പടിക്കാട്ടില്‍ റിയാസ് (21), നിയടിപ്പാറ കെ കെ ക്വാര്‍ട്ടേഴ്‌സിലെ സുധീഷ് (25), പാലക്കാട് വലിയപുരയ്ക്കല്‍ അജിത് (20) എന്നിവരാണ് അറസ്റ്റിലായത്.

കോട്ടയ്ക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തുനിന്നാണ് സംഘത്തെ പോലിസ് പിടികൂടിയത്. ഇവരില്‍നിന്ന് കഞ്ചാവ് പൊതികള്‍ കണ്ടെടുത്തു. നാട്ടുകാരുടെ സഹായത്തോടെ രാത്രി പരിശോധന നടത്തുകയായിരുന്ന സിഐ കെ ഒ പ്രദീപിന്റെ നേതൃത്വത്തില്‍ എസ്‌ഐ സുഗീത്കുമാര്‍, എഎസ്‌ഐ രജീന്ദ്രന്‍, സിപിഒമാരായ സെബാസ്റ്റ്യന്‍, അനില്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്. 

Tags:    

Similar News