മലപ്പുറം ആന്റിനാര്‍കോട്ടിക് സ്‌ക്വാഡിലെ അഞ്ചുപേര്‍ക്ക് സംസ്ഥാന പോലിസ് മേധാവിയുടെ അംഗീകാരം

അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് കേരള പോലിസ് നടപ്പാക്കുന്ന 'നവജീവന്‍ 2020' പദ്ധതിയുടെ ഭാഗമായാണ് ജില്ലയില്‍ കൂടുതല്‍ പ്രവര്‍ത്തനമികവ് കാഴ്ചവച്ച അഞ്ചുപേര്‍ക്ക് ഉപഹാരം നല്‍കുന്നത്.

Update: 2020-06-26 14:24 GMT

പെരിന്തല്‍മണ്ണ: അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച പെരിന്തല്‍മണ്ണ ആന്റിനാര്‍കോട്ടിക് സ്‌ക്വാഡിലെ (DANSAF) അഞ്ച് പോലിസുദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലിസ് മേധാവിയുടെ അംഗീകാരം. പെരിന്തല്‍മണ്ണ ഡിഎഎന്‍എസ്എഎഫ് ടീമിലെ സി പി മുരളീധരന്‍, ടി ശ്രീകുമാര്‍, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്കുമാര്‍ എന്നിവര്‍ക്കും മലപ്പുറം നാര്‍കോട്ടിക് സെല്ലിലെ പി സഞ്ജീവിനുമാണ് സംസ്ഥാന പോലിസ് മേധാവിയുടെ പ്രശംസാപത്രം മലപ്പുറം ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരിം ജില്ലാ പോലിസ് ആസ്ഥാനത്തുവച്ച് കൈമാറിയത്.


 അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് കേരള പോലിസ് നടപ്പാക്കുന്ന 'നവജീവന്‍ 2020' പദ്ധതിയുടെ ഭാഗമായാണ് ജില്ലയില്‍ കൂടുതല്‍ പ്രവര്‍ത്തനമികവ് കാഴ്ചവച്ച അഞ്ചുപേര്‍ക്ക് ഉപഹാരം നല്‍കുന്നത്. സംസ്ഥാന പോലിസ് മേധാവിയും മറ്റ് ഉന്നത പോലിസുദ്യോഗസ്ഥരുടെയും വീഡിയോ കോണ്‍ഫറന്‍സ് സാന്നിധ്യത്തിലാണ് ജില്ലാ പോലിസ് മേധാവി കമന്‍ഡേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. 2019ല്‍ 65 കിലോഗ്രാം കഞ്ചാവും 1.470 കിലോഗ്രാം ഹാഷിഷും 2020 ല്‍ ഇതുവരെ 13 കിലോഗ്രാം കഞ്ചാവും 380 നെട്രോസിപാം ഗുളിഗകളും ഈ സംഘം പിടികൂടിയിട്ടുണ്ട്. 

Tags:    

Similar News