പ്രളയ ഫണ്ട് തട്ടിപ്പ്:ഒന്നാം പ്രതി വിഷ്ണു പ്രസാദ് സ്വയം പട്ടികയുണ്ടാക്കി;16 വരെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
കേസിലെ മുഖ്യസൂത്രധാരനായ വിഷ്ണു പ്രസാദ് ചോദ്യം ചെയ്യലിനോട് പൂര്‍ണമായും സഹകരിക്കാത്തതിനാല്‍ ഇയാള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അന്യായമായി ട്രാന്‍സ്ഫര്‍ ചെയ്തതും കൈക്കലാക്കിയതുമായ തുക എത്രയെന്ന് പൂര്‍ണമായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന്് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.അന്വേഷണത്തില്‍ കണ്ടെത്തിയ രേഖകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ മാത്രമേ പ്രതി സമ്മതിച്ചിട്ടുള്ളു. ഇയാള്‍ കുറ്റകൃത്യം ഇപ്പോഴും മറച്ചു വെയ്ക്കുകയാണ്. ചോദ്യം ചെയ്യലിനോടും സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു
കൊച്ചി: കേരളത്തെ തകര്‍ത്ത പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനായി നല്‍കാന്‍ ശേഖരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്നും 23 ലക്ഷം രൂപയോളം തട്ടിയ കേസിലെ മുഖ്യപ്രതിയായ എറണാകുളം കലക്ടറേറ്റിലെ സെക്ഷന്‍ ക്ലാര്‍ക്കായ വിഷ്ണു പ്രസാദിനെ കോടതി വീണ്ടും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 16 വരെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ബി കലാം പാഷ വിജിലന്‍സിന്റെ കസ്റ്റഡിയില്‍ വിട്ടത്.നേരത്തെ വിഷ്ണു പ്രസാദിനെയും രണ്ടാം പ്രതി മഹേഷിനെയും വിജിലന്‍സിന്റെ കസ്റ്റഡിയില്‍ കോടതി വിട്ടു നല്‍കിയിരുന്നു.ഈ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്ന് രണ്ടു പേരെയും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയത്.
കേസിലെ മുഖ്യസൂത്രധാരനായ വിഷ്ണു പ്രസാദ് ചോദ്യം ചെയ്യലിനോട് പൂര്‍ണമായും സഹകരിക്കാത്തതിനാല്‍ ഇയാള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അന്യായമായി ട്രാന്‍സ്ഫര്‍ ചെയ്തതും കൈക്കലാക്കിയതുമായ തുക എത്രയെന്ന് പൂര്‍ണമായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.അന്വേഷണത്തില്‍ കണ്ടെത്തിയ രേഖകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ മാത്രമേ പ്രതി സമ്മതിച്ചിട്ടുള്ളു. ഇയാള്‍ കുറ്റകൃത്യം ഇപ്പോഴും മറച്ചു വെയ്്ക്കുകയാണ്. ചോദ്യം ചെയ്യലിനോടും സഹകരിക്കുന്നില്ല. ദുരിതാശ്വാസ നിധി വിതരണത്തില്‍ ഫെയില്‍ ആയ അക്കൗണ്ട് തിരുത്തി വീണ്ടും ട്രാന്‍സാക്ഷന്‍ നടത്തിയെന്നാണ് കേസിന്റെ ആദ്യ ഘട്ടത്തില്‍ പ്രതി വിഷ്ണു പ്രസാദ് വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ ഗുണഭോക്താക്കളുടെ പട്ടികയില്‍ ഇയാള്‍ സ്വയം തന്റെ പേരും തന്റെ വരുതിക്കാരായ അനര്‍ഹരുടെ പേരുകളും ഗുണഭോക്കതാക്കളാണെന്ന് കാണിച്ച് കൂട്ടിച്ചേര്‍ത്ത് സ്വന്തമായി ലിസ്റ്റുണ്ടാക്കി പണാപഹരണം നടത്തിയതായി കണ്ടെത്തിയെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
ഇക്കാര്യങ്ങളില്‍ ഫലപ്രദമായ അന്വേഷണം അനിവാര്യമാണ്. എന്നാല്‍ സമയക്കുറവ് മൂലം ഇതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇതില്‍ അന്വേഷണം നടത്താന്‍ പ്രതിയെ കസ്റ്റഡിയില്‍ ആവശ്യമാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.ദുരിതാശ്വാസ നിധിയില്‍ നിന്നും തട്ടിയ പണമുപയോഗിച്ച് കേസിലെ ഒന്നും രണ്ടും പ്രതികളായ വിഷ്ണു പ്രസാദും മഹേഷും വാങ്ങിയ സ്ഥാവര ജംഗമ വസ്തുക്കള്‍ കൃത്യമായി കണ്ടെത്തി കസ്റ്റഡിയില്‍ എടുക്കേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.കേസില്‍ കുടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ചും അന്വേഷിക്കേണ്ടതുണ്ട്് ഇക്കാരണത്താല്‍ പ്രതി വിഷ്ണു പ്രസാദിനെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടു.
തുടര്‍ന്നാണ് ഈ മാസം 16 ന് വൈകുന്നേരം മൂന്നുവരെ വിഷ്ണു പ്രസാദിനെ വീണ്ടും കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായത്.രണ്ടാം പ്രതി മഹേഷിനെ മൂവാറ്റുപുഴ സബ്ജയിലിലേക്ക് കോടതി റിമാന്റു ചെയ്തു. പ്രതികളുടെ ജാമ്യാപേക്ഷ കോടതി 17 ന് പരിഗണിക്കും.ഇവരെക്കൂടാതെ മൂന്നാം പ്രതിയായ സിപിഎം പ്രാദേശിക നേതാവ് കാക്കനാട് നിലം പതിഞ്ഞ മുഗള്‍ രാജഗിരി വാലി മറയക്കുളത്ത് വീട്ടില്‍ എം എം അന്‍വര്‍,അന്‍വറിന്റെ ഭാര്യയും അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗവുമായ നാലാം പ്രതി കൗലത്ത് അന്‍വര്‍, മഹേഷിന്റെ ഭാര്യയും അഞ്ചാം പ്രതിയുമായ എം എം നീതു, സിപിഎമ്മിന്റെ മറ്റൊരു പ്രാദേശിക നേതാവും ആറാം പ്രതിയുമായ എന്‍ എന്‍ നിധിന്‍, ഇയാളുടെ ഭാര്യയും ഏഴാം പ്രതിയുമായ ഷിന്റു എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇതില്‍ അന്‍വര്‍,കൗലത്ത് അന്‍വന്‍,നീതു എന്നിവര്‍ ഒളിവിലാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.