പൂന്തുറയിൽ ആരോഗ്യ പ്രവർത്തകരെ പൂക്കൾ നൽകി സ്വീകരിച്ചു

നേരത്തെ ഉണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് പൂന്തുറയിലേക്ക് വരാൻ തന്നെ പല ആരോഗ്യ പ്രവർത്തകരും ഭയന്നിരുന്നു.

Update: 2020-07-12 07:45 GMT
പൂന്തുറയിൽ ആരോഗ്യ പ്രവർത്തകരെ പൂക്കൾ നൽകി സ്വീകരിച്ചു

തിരുവനന്തപുരം: പൂന്തുറയിൽ ഇന്ന് ആരോഗ്യ പ്രവർത്തകരെ പൂക്കൾ നൽകി സ്വീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ജനങ്ങളും ആരോഗ്യ പ്രവർത്തകരും പോലിസുമായി ഉണ്ടായ പ്രശ്നങ്ങൾക്ക് അയവ് വന്നിരിക്കുകയാണ്. തെദ്ധിധാരണകൾ മാറിയതോടെയാണ് ജനങ്ങൾ പൂക്കൾ നൽകി ആരോഗ്യ പ്രവർത്തകരെ സ്വീകരിച്ചത്.

ആരോഗ്യ പ്രവർത്തകർക്കു നേർക്ക് ഏതെങ്കിലും തരത്തിൽ അവർക്ക് വേദനാജനകമായ ഏതെങ്കിലും അനുഭവമുണ്ടായെങ്കിൽ അതിൻമേൽ മാപ്പു ചോദിച്ചു കൊണ്ട് ആരോഗ്യ പ്രവർത്തകർ വരുന്ന വാഹനവ്യൂഹത്തിനു മുകളിലുടെ പുഷ്പങ്ങൾ വർഷിച്ചും പുഷ്പങ്ങൾ കൊണ്ടുള്ള ബൊക്കെകൾ നൽകിയുമാണ് നാട്ടുകാർ സ്വാഗതം ചെയ്തത്. നേരത്തെ ഉണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് പൂന്തുറയിലേക്ക് വരാൻ തന്നെ പല ആരോഗ്യ പ്രവർത്തകരും ഭയന്നിരുന്നു.

Tags:    

Similar News